Home Don't Miss പരിശീലനത്തിനിടെ കൊഹ്‌ലിക്ക് വേണ്ടി പന്തെറിയാന്‍ പാക്കിസ്ഥാനി ബൗളര്‍മാര്‍

പരിശീലനത്തിനിടെ കൊഹ്‌ലിക്ക് വേണ്ടി പന്തെറിയാന്‍ പാക്കിസ്ഥാനി ബൗളര്‍മാര്‍

129
0
SHARE

നാലാം ടെസ്റ്റ് ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ കൊഹ്‌ലിക്ക് വേണ്ടി പന്തെറിയാന്‍ പാക്കിസ്ഥാനി ബൗളര്‍മാര്‍. സിഡ്‌നിയില്‍ ജയം പിടിച്ച് ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. അശ്വിന്റെ പരിക്ക് അലട്ടുന്നതും, സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് അനുകൂലമല്ലാത്ത ചരിത്ര പശ്ചാത്തലവും വെല്ലുവിളിയാകുന്നതിനിടയില്‍ ക്യാപ്റ്റന്‍ കൊഹ്ലിക്ക് പന്തെറിയാന്‍ പാക്കിസ്ഥാന്‍ പേസര്‍മാര്‍ എത്തിയെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്.

പാക് ബൗളര്‍മാരായ സല്‍മാന്‍ ഇര്‍ഷാദ്, ഹാരിസ് റൗഫ് എന്നിവരാണ് നെറ്റ്‌സിലെ പരിശീലനത്തിനിടെ കൊഹ്‌ലിക്ക് പന്തെറിയാന്‍ എത്തിയത്. ഇരുവര്‍ക്കും ഒപ്പം കൊഹ്‌ലി നില്‍ക്കുന്ന ചിത്രങ്ങളും വാര്‍ത്തയായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുകയാണ് രണ്ട് താരങ്ങളും. ഇവര്‍ പരീലനത്തിനായാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്.

പാക്കിസ്ഥാനെതിരായി 12 ഏകദിനങ്ങളില്‍ നിന്നും 459 റണ്‍സ് നേടിയിട്ടുള്ള കൊഹ്‌ലിക്ക് ഇതുവരെ ഇന്ത്യയുടെ ചിര വൈരികള്‍ക്കെതിരെ ടെസ്റ്റ് കളിക്കാനായിട്ടില്ല. പാക് പേസര്‍ മുഹമ്മദ് അമീറാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്നും കൊഹ്ലി നേരത്തെ പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.