Home Newspool വീഡിയോ പുറത്തുവന്നതോടെ നിരാഹാരസമരം അവസാനിപ്പിച്ച് ശോഭാ സുരേന്ദ്രന്‍

വീഡിയോ പുറത്തുവന്നതോടെ നിരാഹാരസമരം അവസാനിപ്പിച്ച് ശോഭാ സുരേന്ദ്രന്‍

SHARE

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാരമിരുന്ന ശോഭാ സുരേന്ദ്രൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായെന്ന കാരണം പറഞ്ഞാണ് ശോഭാ സുരേന്ദ്രനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്. എന്നാൽ, ഇവർ ഇന്നലെ സമരത്തിനിടെ സ്റ്റിൽ ഗ്ലാസ്സിൽ എന്തോ കുടിക്കുന്ന വീഡിയോ അടക്കം സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും നിരാഹാരം ‘നിരന്തരാഹാര സമരം’ ആയി മാറിയെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ആരോഗ്യം മോശമായെന്ന കാരണത്താൽ ശോഭ സമരം അവസാനിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ബിജെപി സമരം തുടരുവാനായി ശോഭാ സുരേന്ദ്രന് പകരം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് നിന്നുളള നേതാവുമായ എന്‍ ശിവരാജന് നിരാഹാര സമരത്തിന്റെ ചുമതല കൈമാറി. ശോഭാ സുരേന്ദ്രന് മുൻപ് ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍ , സി കെ പത്മനാഭൻ എന്നിവരാണ് സമരം നയിച്ചിരുന്നത്. ശോഭാ സുരേന്ദ്രൻ സമരം തുടർന്നാൽ അത് പാർട്ടിക്ക് നാണക്കേടാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് ബിജെപി ശോഭയുടെ സമരം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.