Home Don't Miss ‘നിഴല്‍’ ചതിച്ചു; മോഡി കൈവീശികാട്ടിയത് സ്വന്തം നിഴലിനെ തന്നെ…തെളിവു സഹിതം പുറത്തുവിട്ട് സാമൂഹികമാധ്യമങ്ങള്‍…

‘നിഴല്‍’ ചതിച്ചു; മോഡി കൈവീശികാട്ടിയത് സ്വന്തം നിഴലിനെ തന്നെ…തെളിവു സഹിതം പുറത്തുവിട്ട് സാമൂഹികമാധ്യമങ്ങള്‍…

1729
0
SHARE

നരേന്ദ്രമോദിയുടെ ക്യാമറ പ്രണയത്തെ ട്രോളി സോഷ്യല്‍ മീഡിയ. ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോദിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പലതവണ മോദിയ്ക്ക് ക്യാമറയോടുള്ള പ്രണയം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് അല്‍പം വ്യത്യസ്ഥമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ലോങ്റോഡ് ബ്രിഡ്ജായ ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനത്തിനാണ് സംഭവം. ഉദ്ഘാടന സമയത്ത് മുമ്പില്‍ നീങ്ങുന്ന ട്രോളി ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നുനീങ്ങുന്ന മോദിയുടെ വീഡിയോയാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. പാലത്തിനുതാഴെ ഒരു ട്രെയിനും വീഡിയോയില്‍ കാണാം. മോദി ട്രെയിനിലുള്ളവര്‍ക്കുനേരെ കൈവീശുന്നതായാണ് ക്യാമറമാന്‍ ചിത്രീകരിക്കുന്നത്.

എന്നാല്‍ പണി പാളിയത് ക്യാമറമാന്‍ അറിഞ്ഞില്ല. വീഡിയോയുടെ ഫ്രെയിമില്‍ ക്യാമറയുടെയും ട്രോളിയുടെയും ചിത്രീകരിക്കുന്നയാളുടെയും നിഴല്‍ പതിഞ്ഞതതോടെയാണ് ആര്‍ക്കാണ് മോദി കൈവീശി കാണിക്കുന്നതെന്ന് വ്യക്തമായത്. ക്യാമറയ്ക്ക് കൈ വീശുന്ന മോദിയെ ട്രെയിനുള്ളവര്‍ക്ക് നേരെ കൈവീശുകയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ക്യാമറാമാന്റെ നീക്കമാണ് പാളിയത്.

ഉറക്കത്തില്‍വരെ മോദി ഇതുപോലെ കൈവീശുമെന്നാണ് ചിലര്‍ പറയുന്നത്. മികച്ച നടനാണെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ചിലരുടെ പ്രതികരണം.പാവം, ഫ്രയിമില്‍ നിന്നും നിഴല്‍ മറയ്ക്കാന്‍ വീഡിയോക്കാരന്‍ വിട്ടുപോയി’ എന്നൊക്കെയുള്ള പരിഹാസങ്ങളും ഉണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.