Home Editors Picks ബിഡിജെഎസ‌ും പാറിപ്പോയി, വെട്ടിലായി ബിജെപി

ബിഡിജെഎസ‌ും പാറിപ്പോയി, വെട്ടിലായി ബിജെപി

1286
0
SHARE

സംഘപരിവാർ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ നിന്നും ബിഡിജെഎസ‌് കൂടി വിട്ടുനിന്നതോടെ വെട്ടിലായി ബിജെപി. കയ്യിലുള്ളത‌് വിട്ടും പോയി മാനത്തുള്ളത‌് പിടിക്കാനും കിട്ടിയില്ല എന്ന നിലയിലായി ഇതോടെ ബിജെപിയും ആർഎസ‌്എസും. സുവർണ്ണാവസരം മുതലാക്കാനിറങ്ങിയവർക്ക‌് ഒപ്പമുള്ളവരെ പൊലും കൂടെ നിർത്താൻ കഴിയാത്ത ദയനീയ അവസ്ഥയായി. ആദ്യം ആദിവാസി ഗോത്ര മഹാസഭയും ഇപ്പോൾ ബിഡിജെ‌എസും കയ്യൊഴിെഞ്ഞിരിക്കുന്നു. എൻഎസ‌്എസ‌ിനെ കൂടെക്കിട്ടുമെന്നാണ‌് കരുതിയതെങ്കിലൂം അവരേയും കിട്ടിയില്ല.

ചില മുഖ്യധാരാ ചാനലുകളും പത്രങ്ങളും ജനം, അമൃത ടിവികളേയും ജൻമഭൂമിയേയും കടത്തിവെട്ടി പ്രചാരണം നടത്തിയിട്ടും അയ്യപ്പ ജ്യോതിക്ക‌് ആളെക്കിട്ടിയില്ല. കളിയിക്കാവിള മുതൽ ഹൊസങ്കടി വരെ 795 കിലോമീറ്റർ നീളത്തിൽ ദീപം തെളിയിക്കുമെന്നാണ‌് അറിയിച്ചിരുന്നതെങ്കിലും പരിപാടി ചില പ്രധാന കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങി. ആ കേന്ദ്രങ്ങളിൽ തിരക്ക‌് സൃഷ‌്ടിച്ച‌് അതിന്റെ ദൃശ്യങ്ങൾ പകർത്തിയാണ‌് ലക്ഷങ്ങൾ പങ്കെടുത്തുവെന്നൊക്കെ ചില മാധ്യമങ്ങൾ വാർത്തകൾ സൃഷ‌്ടിച്ചത‌്. അയ്യപ്പജ്യോതി വലിയ സംഭവമായെന്ന‌് ചിത്രികരിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ചിത്രീകരിച്ചു. അപ്പോഴാണ‌് ഇടിത്തീ പോലെ ബിഡിജെഎസ‌് അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടുനിന്ന വാർത്തകൾ പുറത്ത‌് വന്നത‌്. അതോടെ നാണക്കേടിലുമായി ബിജെപി.

മണ്ഡല പൂജയ‌്ക്ക‌് ശേഷം ഇന്ന‌് ശബരിമല നട അടയ‌്ക്കുകയാണ‌്. ശബരിമലയിലെ നിരോധനാജ‌്ഞ പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് സെക്രട്ടറിയറ്റ‌് നടയിൽ ബിജെപി നിരാഹാരമിരിക്കുകയുമാണ‌്. ഇനിയും ഈ സമരം എങ്ങിനെ കൊണ്ടുപോകണമെന്ന‌് അറിയാതെ ഉഴലുകയുമാണ‌് ബിജെപി.
ശോഭ സുരേന്ദ്രനാണ‌് ഇപ്പോൾ നിരാഹാരമിരിക്കുന്നത‌്. ശോഭയെ മാറ്റിയാൽ ഇനി ആര‌് എന്നതാണ‌് ബിജെപിയെ അലട്ടുന്ന അടുത്ത പ്രശ‌്നം. ആരെങ്കിലും കിടയ‌്ക്കാൻ സന്നദ്ധമായാലും എത്ര നാൾ കിടക്കുമെന്നതും ചോദ്യമാണ‌്. ലോകസഭാ തെരഞ്ഞെടുപ്പ‌് വരെ ഇത‌് നീട്ടിക്കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയും‌.
അതിനിടെയാണ‌് ശബരിമല സമരം കൊണ്ടൊന്നും കേരളത്തിൽ ഒരു നേട്ടവുമുണ്ടാക്കാൻ കഴിയില്ലെന്ന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ സർവെ റിപ്പോർട്ടും പുറത്ത‌് വന്നത‌്. ഇതോടെ സംസ്ഥാന നേതൃത്വം കൂടുതൽ അങ്കലാപ്പിലായി. ദേശീയ തലത്തിൽ തന്നെ പാർടി ദുർബലമായി വരുന്നതിനാൽ ജയിക്കാത്ത സംസ്ഥാനത്ത‌് ‘മുതൽ’ മുടക്കാൻ അമിത‌്ഷാ ആൻറ‌് കമ്പനിക്ക‌് താൽപര്യമില്ല. അതുകൊണ്ട‌് തന്നെ കേന്ദ്രത്തിൽ നിന്നും പഴയ പോലെ ഫണ്ട‌് കിട്ടാൻ സാധ്യതയില്ല. ഫണ്ടില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ‌് നേതാക്കളുടെ പൊതുസ്ഥിതി. ദിവസക്കൂലിക്ക‌് ആളെയിറക്കിയാണ‌് ഇപ്പോൾ ബിജെപി ആളെക്കൂട്ടുന്നത‌്. കേന്ദ്രത്തിൽ നിന്നും പണം ഒഴുകാതെ വന്നാൽ അതും നിലക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.