Home Editors Picks തോക്കെന്ന് കരുതി ക്യാമറയെ ഭയക്കുന്ന ബാലിക; കാശ്മീരിലെ ഭീകരത വ്യക്തമാക്കുന്ന ചിത്രം

തോക്കെന്ന് കരുതി ക്യാമറയെ ഭയക്കുന്ന ബാലിക; കാശ്മീരിലെ ഭീകരത വ്യക്തമാക്കുന്ന ചിത്രം

339
0
SHARE

യുദ്ധം പലപ്പോഴും കുട്ടികളിൽ സൃഷ്ടിക്കുന്ന ഭയം വളരെ വലുതാണ്. സിറിയൻ യുദ്ധ മേഖലയിൽ കുടുങ്ങിയ കുട്ടി ക്യാമറ കണ്ടപ്പോൾ തോക്കാണെന്ന് കരുത്തി കെെ ഉയർത്തി നിൽകുന്ന ചിത്രം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയതാണ്. ഭീകരത വ്യക്തമാക്കുന്ന ആ ചിത്രത്തിന് സമാനമായ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

കാശ്മീരിൽ‌ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടമായ ഹിമയെന്ന 18 മാസം പ്രായമായ കുട്ടിയുടെ ഭയചകിതയായ ചിത്രം ഹൃദയം തകർക്കുന്നതാണ്. ഫോട്ടോ ജേണലിസ്റ്റായ കമ്രാൻ യുസഫാണ് പെല്ലറ്റ് ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രം പകർത്തിയത്.

തന്‍റെ സഹോദരൻ തനിക്ക് നേരെ ക്യാമറ കാണിച്ചപ്പോൾ തോക്കാണെന്ന് കരുത്തി തന്റെ ചെവി പൊതിപ്പിടിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ കാശ്മീരിലെ സെെന്യത്തിന്റെ പെല്ലെറ്റാക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ കണ്ണിൽ പെല്ലറ്റ് കൊണ്ട് കാഴ്ച തന്നെ ഏതാണ്ട് നഷ്ടമായി കുഞ്ഞായ ഹിബ നാസറിന്.

യുദ്ധവും സെെന്യത്തിന്റെ തീവ്രവാദം അടിച്ചമർ‌ത്താൻ എന്ന പേരിൽ നടത്തുന്ന അക്രമണങ്ങളിൽ ഇരയാവുന്നത് നിരവധി സ്ത്രീകളും കുട്ടികളുമാണ്. ഇങ്ങനെയുള്ള നിരവധി പേരുടെ പ്രതീകമാണ് ഹിമ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.