കുഞ്ഞാലിമരയ്ക്കാരെ ചൊല്ലി മോഹൻലാൽ- മമ്മുട്ടി ഫാൻസ് പോര്; ഏറ്റ് പിടിച്ച് നടൻ സിദ്ധിക്ക്

  SHARE

  കുഞ്ഞാലിമരയ്ക്കാർ സിനിമയാണ് ഇപ്പോൾ മലയാളത്തിൽ വലിയ ചർച്ച. മലയാളത്തിന്റെ രണ്ട് സൂപ്പർതാരങ്ങളും ഒരേ സമയം കുഞ്ഞാലിമരയ്ക്കാർ സിനിമയുമായി വരുന്നുവെന്നതാണ് ഇത്രയും ചർച്ചയിലേക്ക് വഴിയൊരുക്കിയത്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാറുടെ ജീവിതം പറയുന്ന സിനിമയ്‌ക്കൊപ്പം മമ്മൂട്ടി നായകനായെത്തുന്ന സന്തോഷ് ശിവന്‍ ചിത്രം കുഞ്ഞാലിമരയ്ക്കാരും അണിയറയിലൊരുങ്ങുന്നുണ്ട്.

  കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്. വസ്ത്രം സിഖുകാരെ പോലെയാണെന്നും ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ഒരു കണ്ണടച്ചില്ല എന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. ട്രോളുകളും വിമര്‍ശനങ്ങളും പാരമ്യത്തിലെത്തി നില്‍ക്കുമ്പോള്‍ ഇപ്പോഴിതാ നടന്‍ സിദ്ദീഖ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

  കുഞ്ഞാലി മരക്കാർ 👌😍

  Posted by Sidhique on Monday, 24 December 2018

  പായ്ക്കപ്പലിലെ പായ്മരത്തിന് മുന്നില്‍ അരയില്‍ വാളുറപ്പിച്ച് അകലേയ്ക്ക് നോക്കിനില്‍ക്കുന്ന മമ്മൂട്ടിയുടെ രൂപമാണ് കുഞ്ഞാലിമരയ്ക്കാര്‍ക്ക് നല്‍കിയിട്ടുളളത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്ന തിരക്കിലാണ് ഇരുവരുടേയും ആരാധകര്‍.

  "Marakkar" in Progress…Marakkar – Arabikadalinte Simham

  Posted by Mohanlal on Friday, 21 December 2018

  ബാഹുബലിയുടെ കലാസംവിധായകനായ മനുജഗദാണ് മമ്മുട്ടിയുടെ ചിത്രം വരച്ചിരിക്കുന്നത്. കൊല്‍ക്കത്ത ന്യൂസ് എന്ന സിനിമയിലെ കലാസംവിധാനത്തിന് മനു ജഗദിന് നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കലാസംവിധായകനുളള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മനു ജഗദ് വരച്ച കുഞ്ഞാലിമരയ്ക്കാര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിനൊപ്പം തന്നെ ഫാൻസ് വാറും സോഷ്യൽ മീഡിയയിൽ കനക്കുകയാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.