Home Don't Miss കോൺഗ്രസിൽ എല്ലാവരും വാളെടുത്ത‌് വെളിച്ചപ്പാടാകുന്നു പാവം മുല്ലപ്പള്ളി, സ്ഥിതി മ്യാരകം

കോൺഗ്രസിൽ എല്ലാവരും വാളെടുത്ത‌് വെളിച്ചപ്പാടാകുന്നു പാവം മുല്ലപ്പള്ളി, സ്ഥിതി മ്യാരകം

379
0
SHARE

ഒരു വക നേതാക്കളെല്ലാം വാളെടുത്ത‌് വെളിച്ചപ്പാടാവുകയാണ‌്. യഥാർഥ വെളിച്ചപ്പാടിനെയാകട്ടെ വാളെടുക്കാൻ വിടുന്നുമില്ല–- ഇതാണ‌് കോൺഗ്രസിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ. ഇന്ന‌് തന്നെ തലസ്ഥാനത്ത‌് രണ്ട‌് വാർത്താസമ്മേളനങ്ങളാണ‌്. ഒന്ന‌് കെപിസിസി മുൻ പ്രസിഡന്റ‌് കെ മുരളീധരന്റേത‌് ആണെങ്കിൽ മുൻ കേന്ദ്ര മന്ത്രി കെ വി തോമസിന്റേതാണ‌് രണ്ടാമത്തേത‌്. മുല്ലപ്പള്ളി രാമചന്ദ്രനോട‌് ആലോചിക്കാനൊ സംസാരിക്കാനൊ കൂട്ടാക്കാതെ സ്വന്തം നിലയിലാണ‌് എല്ലാവരുടേയും പ്രവർത്തനം. കോൺഗ്രസിന്റെ കേരളത്തിലെ രാഷ‌്ട്രീയ നയം പോലും മുല്ലപ്പള്ളിക്ക‌് പറയാൻ പറ്റുന്നില്ല.

ഏത‌് വിഷയം വന്നാലും ഒന്നുകിൽ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല, അല്ലെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിക്കും. മുല്ലപ്പള്ളി വാർത്താസമ്മേളനം നടത്തുന്ന കാര്യം ആലോചിക്കുമ്പോഴെക്കും ഇവരാരെങ്കിലും പ്രതികരിച്ചിരിക്കും. മാധ്യമങ്ങളും അങ്ങിനെ തന്നെ. മുല്ലപ്പള്ളി പറയുന്നതിന‌് തീരെ പ്രാധാന്യം കൊടുക്കുന്നില്ല. ചെന്നിത്തലയ‌്ക്കും ഉമ്മൻചാണ്ടിക്കും അമിത പ്രാധാന്യവും. അതും കഴിഞ്ഞാൽ കെ മുരളീധരൻ വിഷയം ഏറ്റെടുത്ത‌് കളയും.

ശബരിമല വിഷയം കത്തിച്ചത‌് ‌ചെന്നിത്തലയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ പോലും അഭിപ്രായം ഗൗനിച്ചില്ല. എൻഎസ‌്എസ‌് പറയുന്നത‌് കേട്ട‌് ചെന്നിത്തല വാളെടുത്തു. ഒടുവിൽ മുല്ലപ്പള്ളിക്കും കോൺഗ്രസിനും ആ വഴിക്ക‌് പോകേണ്ടി വന്നു. പിന്നീട‌് കൊടിപിടിക്കാതെ ബിജെപി സമരത്തിൽ ആളെയെത്തിക്കാൻ തീരുമാനിച്ചതിന‌് പിന്നിൽ ചെന്നിത്തലയും കെ മുരളീധരനും സുധാകരനുമായിരുന്നു. ഇതിലും മുല്ലപ്പള്ളിയെ ഇവർ അരുക്കാക്കി.

ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കിയ ഉമ്മൻചാണ്ടിക്ക‌് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ‌് രാഷ‌്ട്രീയത്തിൽ ഒരു ചുമതലയുമില്ല‌. എങ്കിലും ഇവിടെ നിന്നും വിട്ടുപോകാൻ ഉമ്മൻചാണ്ടിയുടെ മനസ‌് അനുവദിക്കുന്നില്ല.
കെപിസിസി പുന.സംഘടന നടത്തി കാര്യങ്ങൾ കൈപ്പിടിയിലാക്കാമെന്നായിരുന്നു മുല്ലപ്പള്ളി കണക്ക‌് കൂട്ടിയത‌്. അതിനും സമ്മതിക്കുന്നില്ല ഗ്രൂപ്പുകൾ. കെപിസിസി രാഷ‌്രടീയ കാര്യ സമിതി യോഗം വിളിച്ചാൽ പ്രമുഖർ പങ്കെടുക്കുന്നില്ല. അതുകൊണ്ട‌് യോഗം തന്നെ പ്രഹസനമായി.
തന്റെ മുൻഗാമി വി എം സുധീരന‌് ഉണ്ടായ അതേ അവസ്ഥ. സുധീരന‌് ശേഷം വന്ന താൽക്കാലിക പ്രസിഡന്റായിരുന്നു എം എം ഹസ്സൻ. താൽക്കാലിക പ്രസിഡന്റായിട്ടും ഹസ്സൻ സ്ഥിരം പ്രസിഡന്റായി ആക‌്റ്റ‌് ചെയ‌്തു. ഗ്രൂപ്പിന്റെ പിൻബലമുള്ളതുകൊണ്ട‌് ആർക്കും കയറി മേയാനുമായില്ല.

പ്രളയം വന്നപ്പോൾ ഹസ്സൻ പറഞ്ഞു ആയിരം വീട‌് നിർമ്മിച്ചു നൽകുമെന്ന‌്. പത്ത‌് വീട‌് പോലും ഇനിയും പൂർത്തിയാക്കിയിട്ടില്ല. പ്രതിപക്ഷത്തിന‌് ഇക്കാരണം കൊണ്ട‌് സർക്കാറിനെ വിമർശിക്കാൻ പോലും കഴിയുന്നില്ല. ഇക്കാര്യത്തിൽ മുല്ലപ്പള്ളി ഹസ്സന‌് നല്ല പണിയാണ‌് കൊടുത്തത‌്. വീട‌് നിർമ്മാണ ഏകോപന ചുമതല ഹസ്സന‌് നൽകി. പക്ഷെ, ചെങ്കൊലും കിരീടവുമില്ലാതെ ഹസ്സൻ എന്തുചെയ്യും. ഹസ്സനേയും ഇപ്പോൾ ആ വഴിയ‌്ക്ക‌് കാണുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.