Home Newspool വന്യമൃഗങ്ങളെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി വിളിക്കണമെന്ന് വനംവകുപ്പിനോട് പി.സി.ജോർജ്

വന്യമൃഗങ്ങളെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി വിളിക്കണമെന്ന് വനംവകുപ്പിനോട് പി.സി.ജോർജ്

SHARE

എണ്ണത്തിൽ അധികമുള്ള വന്യമൃഗങ്ങളെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി വിതരണം ചെയ്യണമെന്നാണ് പൂഞ്ഞാർ എം.എൽ.എ യുടെ വിചിത്ര നിർദേശം. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ നാല്‍പതാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു പിസി ജോര്‍ജ് വിവാദ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. അധികമുള്ള മൃഗങ്ങളെ കൊന്ന് ഇറച്ചി വിറ്റാല്‍ സര്‍ക്കാര്‍ ഖജനാവിന് ഇത് മുതല്‍ക്കൂട്ടാകുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജുവിനോട് പിസി ജോര്‍ജ് പറഞ്ഞു.

ഓസ്ട്രേലിയയില്‍ അവരുടെ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി എല്ലാ കടകളിലും കിട്ടും. എന്നാല്‍ കേരളത്തില്‍ കാട്ടുപന്നികളെ കൊന്നാല്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കണം എന്നാണ് നിയമം. മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുന്നതിലും നല്ലത് വെളിച്ചെണ്ണ ഒഴിച്ച്‌ ഭക്ഷണമാക്കുന്നതല്ലെയെന്നായിരുന്നു പിസി ജോര്‍ജിന്റെ അഭിപ്രായം.പന്നി, കേഴ, കുരങ്ങ് തുടങ്ങിയവയുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്. നാട്ടിലിറങ്ങുന്ന ഇവ കര്‍ഷകര്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ താൻ ഈ അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു. ഈ സര്‍ക്കാരെങ്കിലും പരിഹാരം കാണണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

അതേസമയം വന്യമൃഗങ്ങളെ കൊള്ളാൻ കഴിയില്ലെന്നും, നാട്ടിലുള്ള അവയുടെ അക്രമം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും വനം മന്ത്രി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.