Home NRI സൗദിയില്‍ വിദേശികളുടെ ലെവി 80 ശതമാനം തിരിച്ചു നല്‍കും

സൗദിയില്‍ വിദേശികളുടെ ലെവി 80 ശതമാനം തിരിച്ചു നല്‍കും

292
0
SHARE

സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിദേശി ജോലിക്കാരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും. വിദേശികളുടെ ലെവി ഉള്‍പ്പെടെ ഒമ്പത് ഇനം സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കാനാണ് മന്ത്രാലയ സമിതി തീരുമാനിച്ചത്. ഇത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ‘മുന്‍ശആത്ത്’ വഴിയാണ് സംഖ്യ തിരിച്ചുകിട്ടാന്‍ അപേക്ഷിക്കേണ്ടത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ആശ്രിത ​െലവി തിരിച്ചു ലഭിക്കില്ല. സി.ആര്‍ തുറക്കുന്നതിന് ചെലവായ ഫീസ്, ചേംബര്‍ രജിസ്ട്രേഷന്‍ ഫീസ്, സൗദി പോസ്​റ്റില്‍ ഡോര്‍ ഡെലിവറിക്കുള്ള ’വാസില്‍’ അംഗത്വ ഫീസ്, ബലദിയ ലൈസന്‍സ് ഫീസ്, ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍, സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള ലൈസന്‍സ്, എസ്റ്റാബ്ലിഷ്മെന്റിനെ കമ്പനിയാക്കാന്‍ ചെലവായ ഫീസ്, സ്ഥാപന കോണ്‍ട്രാക്ട് പബ്ലിഷിങ് ഫീസ് തുടങ്ങിയവയാണ് ലെവി പുറമെ തിരിച്ചു നല്‍കുക. ഇതില്‍ ലെവി ഒഴിച്ചുള്ളതെല്ലാം മുഴുവനായും തിരിച്ചുനല്‍കും. സ്ഥാപന ഉടമ സ്വദേശിയായിരിക്കുക, മൂന്ന് വര്‍ഷത്തിനകം സ്ഥാപിച്ചതായിരിക്കുക. 2016 ജൂണ്‍ ഒന്നിന് മുമ്പ് ഓപറേഷന്‍ ആരംഭിക്കാതിരിക്കുക, 60 ശതമാനത്തിലധികം ഓഹരികള്‍ പുറത്ത് നല്‍കാതിരിക്കുക എന്നിവയും ഫീസുകള്‍ തിരിച്ചുകിട്ടാനുള്ള നിബന്ധനയാണ്. അധികൃതരെ കബളിപ്പിക്കുകയോ, അനധികൃതമായോ അനര്‍ഹമായോ ആനുകൂല്യം പറ്റുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്‍ശആത്തി​​െൻറ വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
വിശദാംശങ്ങള്‍ https://esterdad.monshaat.gov.sa/Home/FQ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.