Home Uncategorized കേളിയുടെ 18-ആം വാര്‍ഷികം;സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കേളിയുടെ 18-ആം വാര്‍ഷികം;സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

SHARE

റിയാദ്‌: കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ ഹൃദയത്തിലിടം നേടാന്‍ കഴിഞ്ഞ മുഖ്യധാരാ പ്രവാസി സംഘടനയായ കേളി കലാ സാംസ്കാരിക വേദി 18 ആം വാര്‍ഷികം ആഘോഷിക്കുന്നു. നോളജ് ടവര്‍ കേളിദിനം 2019 എല്‍ന്ന ശീര്‍ഷകത്തില്‍ 2019 ജനുവരി നാല് വെള്ളിയാഴ്ച നടക്കുന്ന വിപുലമായ വാര്‍ഷികാഘോഷപരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ്‌ കഴിഞ്ഞ ദിവസം കേളി വൈസ് പ്രസിഡണ്ടും, സംഘാടകസമിതി ചെയര്‍മാനുമായ സെബിന്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു.

സെബിന്‍ ഇഖ്ബാല്‍ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ കേളി കേന്ദ്രകമ്മിറ്റി അംഗവും, സാംസ്കാരിക വിഭാഗം കണ്‍വീനറുമായ ടി.ആര്‍.സുബ്രഹ്മണ്യന്‍, സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ സുകുമാരന്‍, ജോ:കണ്‍വീനറും കേളി കുടുംബവേദി സെക്രട്ടറിയുമായ സീബ അനിരുദ്ധന്‍, കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിന്ധ്യ മഹേഷ്‌, ശ്രീഷ സുകേഷ്, സംഘാടകസമിതി ജോ.കണ്‍വീനര്‍ അനിരുദ്ധന്‍, സാമ്ബത്തീക കണ്‍വീനര്‍ സുനില്‍, പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍ മധുബാലുശ്ശേരി, കേളി സാംസ്കാരിക വിഭാഗം അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.
നോളജ് ടവര്‍ മുഖ്യ പ്രായോജകരും, മുഹന്നാദ് ബുക്ക് സ്റ്റോര്‍,ടെക്നോ മേക്ക്, തിഹാമ, ഡിസ്പ്ലേ-ഐഡിയ എന്നിവര്‍ സഹപ്രായോജകരുമാകുന്ന കേളിദിനം 2019 ല്‍ കേളി പ്രവര്‍ത്തകരും കുടുംബവേദി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും, സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും, കേളിദിനത്തിനു മുന്നോടിയായി കേളി അംഗങ്ങള്‍ക്കായി ഡിസംബര്‍ 28നു ഇന്റര്‍ കേളി ഫുട്ബോള്‍ മത്സരവും ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.