Home Uncategorized ജീവകാരുണ്യ രംഗത്ത് മാതൃകയായി റിയാദ് കേളി

ജീവകാരുണ്യ രംഗത്ത് മാതൃകയായി റിയാദ് കേളി

SHARE

കേളി കലാസാംസ്കാരിക വേദി കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യ മേഖലയിലെ സര്‍ക്കാര്‍ സേവന പ്രവര്‍ത്തങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും, ജനനന്മ മുന്‍ നിര്‍ത്തിയുള്ള സഹായഹസ്തങ്ങള്‍ ഇനിയും കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കേളിക്ക് കഴിയട്ടെ എന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കേളി കലാ സാംസ്കാരിക വേദി റിയാദ് പ്രഖ്യാപിച്ച മൂന്നു സൌജന്യ ഡയാലിസിസ് മെഷീനുകളില്‍ ആദ്യത്തേത് കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ .

റിയാദിലെ പൊതുസമൂഹത്തിന്റെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും സഹായ സഹകരണത്തോടെ കഴിഞ്ഞ 18 വർഷമായി റിയാദിലെ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കേളി തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിയുന്നത്ര നാട്ടിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായി ഒന്‍പതാമത് കേളി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഭാഗമായി പൊതു സമൂഹത്തിന്‌ ഉപകരിക്കുന്നവിധത്തിൽ നാട്ടിൽ മൂന്ന് ഡയാലിസിസ് മെഷീനുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിക്ക് പുറമേ മലപ്പുറം ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിക്കും, കണ്ണൂര്‍ ഐ.ആര്‍.പി.സിക്കും ഓരോ ഡയാലിസിസ് മെഷീന്‍ വീതവും നല്‍കും. എട്ടാമത് കേളി ഫുട്ബോളിനോടനുബന്ധിച്ച് തിരുവനന്തപുരം ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്സ്ടിനു കേളി ഒരു ആംബുലന്‍സ് സംഭാവന നലികിയിരുന്നു.

കൊല്ലം എസ്.എന്‍ സഹകരണ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എന്‍.എസ് ആശുപത്രി പ്രസിഡണ്ടും മുന്‍ എം.പിയുമായ എം.പി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മഹിളാ അസോസിയേഷന്‍ കേളി മുഖ്യരക്ഷാധികാരി ഘടകം കണ്‍വീനര്‍ കെ.ആര്‍ ഉണ്ണികൃഷ്ണന്‍, കേളി മുന്‍ പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞ് വള്ളിക്കുന്നം, ആശുപത്രി ഭരണസമിതിയംഗങ്ങളായ സൂസന്‍ കോടി, കരിങ്ങന്നൂര്‍ മുരളി, അഡ്വ:പി.കെ ഷിബു, സി.ബാള്‍ദുവിന്‍, കെ.ഓമനക്കുട്ടന്‍, ഡെപ്യൂട്ടി ഡോ. ഡി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.ആശുപത്രി വൈസ് പ്രസിഡണ്ട് എ.മാധവന്‍ പിള്ള സ്വാഗതവും, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.ഷിബു നന്ദിയും പറഞ്ഞു. മഹിളാ അസോസിയേഷന്‍ കമ്മിറ്റി അംഗം ജോസഫൈന്‍, കേളി കുടുംബവേദി മുന്‍ സെക്രട്ടറി മാജിദ ഷാജഹാന്‍, കേളി പ്രവര്‍ത്തകര്‍, കേളി കുടുംബാംഗങ്ങള്‍,എന്നിവര്‍ക്കുപുരാവേ നിരവധി പോതുജനങ്ങളുംചടങ്ങില്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.