Home Newspool ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകൻ ലൈംഗീക സിഡി കേസിലെ പ്രതി

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകൻ ലൈംഗീക സിഡി കേസിലെ പ്രതി

SHARE

ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായ സ്ഥാനമേറ്റെടുത്ത കോഗ്രസ് നേതാവ് ഭൂപേഷ് ബഗേൽ തൻ്റെ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത് വ്യാജ ലൈംഗിക സിഡി കേസിലെ പ്രതിയെ. ഛത്തീസ്ഗഡ് സംസ്ഥാനത്ത് വിവാദമായ കഴിഞ്ഞ വർഷത്തെ ലൈംഗിക സിഡി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സംസ്ഥാനത്തെ മാധ്യമ പ്രവർത്തകനായ വിനോദ് വർമയാണ് ഇപ്പോൾ ബഗേൽ തൻ്റെ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.

ബിജെപി നേതാവ് പ്രകാശ് ബജാജിൻ്റെ പരാതിയിൽ പോലീസ് ബജാജിൻ്റെ വീട് റെയിഡ് ചെയ്തിരുന്നു. ഇതിൻമേൽ ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് നിരവധി പെൻ ഡ്രൈവുകളും സിഡികളും കണ്ടെടുത്തിരുന്നു. വര്‍മയുടെ അറസ്റ്റിന് ശേഷം ബിജെപി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന രാജേഷ് മുനാട്ടിന്റെ ലൈംഗിക വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

ഈ വീഡിയോയുടെ പിറകിൽ നിലവിലെ മുഖ്യമന്ത്രി ആയ ഭൂപേഷ് ആണെന്ന് അന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ കേസിൽ നിലവിൽ സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോൾ ബജാജിനെ തന്നെ തൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവായി ഭൂപേഷ് നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി കൂടി പ്രതിയായ കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.