ശബരിമല വിഷയത്തിലെ സുവർണാവസരം ഇത്രമേൽ കാര്യക്ഷമമായി ഉപയോഗിക്കുകയാണെങ്കിൽ ബി.ജെ.പി ക്ക് കേരളത്തിൽ ഇനി ഓഫിസുകൾ തുറക്കേണ്ടി വരില്ല. അണികൾക്ക് പിന്നാലെ നേതാക്കളും സി.പി.എമ്മിലേക്ക് ചേക്കേറുകയാണ്. ശബരിമല വിഷയത്തെ കത്തിച്ഛ്ച്ച ആളെക്കൂട്ടാൻ ആർക്കും വേണ്ടാത്ത നിരാഹാര സമരവുമായി ശോഭ സുരേന്ദ്രൻ സെക്രെട്ടരിയേറെ പടിക്കൽ കിടക്കുമ്പോൾ അതെ പന്തലിൽ ഉണ്ടായിരുന്നവർ സി.പി.എമ്മിലേക്ക് കാലം മാറ്റി ചവിട്ടുകയാണ്. ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് ക്യഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ തെളിക്കോട് സുരേന്ദ്രന് വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നീ പ്രമുഖ നേതാക്കള്‍ സിപിഐഎമ്മിലേക്ക്. ആറ്റിങ്ങല്‍ ലോകസഭ സീറ്റില്‍ 2014-ല്‍ മല്‍സരിച്ച ഗിരിജകുമാരിയുടെ ഭര്‍ത്താവ് ആണ് വെള്ളനാട് കൃഷ്ണകുമാര്‍. ഇവരെ കൂടാതെ സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രാദേശിക തലത്തിൽ പ്രവർത്തകർ ബി.ജെ.പി വിടുകയാണ്. എന്ത് ഉദ്ദേശത്തിനാണ് സമരം ചെയ്യുന്നത് എന്ന് അണികൾ പോലും ചോദിച്ചു തുടങ്ങിയ സാഹചര്യത്തിൽ ഇനി മുഖം രക്ഷിക്കാൻ ബി.ജെ.പി നേതൃത്വം എന്താണ് ചെയ്യുന്നത് എന്ന് കാത്തിരുന്ന കാണണം. ശബരിമല വിഷയത്തിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഏക നേതാവായ കെ.സുരേന്ദ്രനെ വേണ്ട രീതിയിൽ പരിഗണിക്കാത്തതും, പാർട്ടിയിലെ ഗ്രൂപ്പ് തർക്കവും കൂടിയാകുമ്പോൾ പാർട്ടിയുടെ ഈ വർഷത്തെ രാഷ്ട്രീയ വളർച്ച ഏകദേശം തീരുമാനം ആയ മട്ടാണ്