സിനിമ ഹിറ്റായാൽ അതിന്റെ ക്രെഡിറ്റ് നടിക്ക് നൽകുമോ? ശ്രീകുമാർ മേനോനെതിരെ റിമ കല്ലിങ്കൽ രം​ഗത്ത്

  SHARE

  ഒടിയന്‍ സിനിമയ്ക്ക് ലഭിച്ച് നെ​ഗറ്റീവ് റിപ്പോർട്ടിന് പിന്നാലെ നടി മഞ്ജു വാര്യര്‍ക്ക് നേരെ സംവിധായകൻ ശ്രീകുമാർ മേനോൻ ഉയർത്തി ആരോപണങ്ങളില്‍ മഞ്ജുവിനെ പിന്തുണച്ച് നടി റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന ചോദ്യവുമായി റിമ രം​ഗത്ത് വന്നത്. സിനിമ പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടിയില്ലെങ്കില്‍ അഭിനേത്രിയെ പഴിക്കുന്ന രീതിയ്ക്ക് നേരെ വിമർശനവുമായാണ് റിമ കല്ലിങ്കൽ ഫേസ്ബുക്ക് കുറിപ്പിലൂടെ രം​ഗത്ത് വന്നത്.

  ഒടിയൻ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യർ പ്രതികരിക്കണമെന്ന് ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് താനായത് കൊണ്ടാണ് സിനിമ ഇങ്ങനെ അക്രമണം നേരിടേണ്ടി വന്നതെന്നും ശ്രീകുമാര്‍ മേനോൻ അവകാശപ്പെട്ടിരുന്നു.

  If the movie was a hit, I am quite sure, the actress would have been in no way responsible for the success. #justsaying #odiyan #malayaleesknowtheircinema

  Posted by Rima Kallingal on Wednesday, 19 December 2018

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.