Home Newspool ഹനുമാനെ മുസ്ലീമാക്കി ബിജെപി

ഹനുമാനെ മുസ്ലീമാക്കി ബിജെപി

SHARE

കഴിഞ്ഞ ആഴ്ച ഹനുമാൻ ദളിതനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങളുണ്ടാക്കിയെങ്കിലും പ്രശ്നങ്ങൾ ഒന്ന് അവസാനിക്കുമ്പോൾ മറ്റൊരു ബിജെപി നേതാവും ഉത്തർപ്രദേശിലെ തന്നെ എം എൽ സിയുമായ ബുക്കൾ നവാബ് ആണ് ഹനുമാൻ മുസ്ലീമാണെന്ന വാദവുമായി വന്നിരിക്കുന്നത്.

ഹനുമാൻ ലോകത്തിൽ എല്ലായിടത്തുമുണ്ടായിരുന്നു. അദ്ദേഹത്തെ എല്ലാവരും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തു. പക്ഷേ എൻ്റെ അറിവ് പ്രകാരം അദ്ദേഹം ഒരു മുസ്ലീം ആയിരുന്നു ; നവാബിൻ്റെ പ്രസ്താവന ഇങ്ങനെയാണെന്ന് ദേശീയ മാധ്യമമായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

എന്തുകൊണ്ട് ഇത്തരമൊരു നിഗമനത്തിലെത്തി എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെയാണ്. ഹനുമാൻ എന്ന പേരു കൂടുതൽ സാമ്യം പുലർത്തുന്നത് മുസ്ലീം പേരുമായിട്ടാണ്. സല്മാൻ, റഹ്മാൻ, ഫർമാൻ, റംസാൻ എന്നീ പേരുകളുടെ അവസാനഭാഗവും ഹനുമാൻ്റെ പേരിൻ്റെ അവസാനഭാഗവും ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നില്ലേ.

എന്തായാലും പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹിന്ദു സംഘടനകൾ തന്നെ എം എൽ സി ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.