Home IndiaUncut Anchor death: അവതാരിക ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ ദുരൂഹത

Anchor death: അവതാരിക ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ ദുരൂഹത

203
0
SHARE

സീ ന്യൂസിന്റെ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്ത അവതാരകയായ രാധിക കൗശിക് ആണ് നോയിഡയില്‍ നാലാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ചത്. സുഹൃത്തിനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന രാധിക പുലർച്ചെ മൂന്ന് മണിയോടെ അപകടത്തിൽ പെടുകയായിരുന്നു. സുഹൃത്തും രാധികയും മദ്ധ്യം കഴിച്ചിരുന്നെന്നും മദ്യലഹരിയിലാണ് അപകടം സംഭവിച്ചതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സെക്യൂരിറ്റി ജീബവനക്കാരനാണ് പോലീസിൽ വിവരം അറിയിച്ചത്. അപകടം നടക്കുമ്പോൾ താൻ ഭക്ഷണം കഴിക്കാൻ വീടിനുള്ളിലായിരുന്നെന്നും ബാൽക്കണിയിൽ നിന്ന രാധിക കാൽ വഴുതി വീണതാകാമെന്നാണ് സഹപ്രവർത്തകന്റെ വിശദീകരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം അവശയമെന്നനും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിനെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.