Home KeralaFocus വേണുഗോപാലൻ നായരുടെ ചേതനയറ്റ ശരീരത്തിനോട് പോലും നീതി കാണിക്കാത്തതാണ് ബി ജെ പിയുടെ ഹർത്താലാഹ്വാനം –...

വേണുഗോപാലൻ നായരുടെ ചേതനയറ്റ ശരീരത്തിനോട് പോലും നീതി കാണിക്കാത്തതാണ് ബി ജെ പിയുടെ ഹർത്താലാഹ്വാനം – പി.രാജീവ് എഴുതുന്നു

240
0
SHARE

ജീവിതം മടുത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് മരണമൊഴി നൽകിയാണ് വേണുഗോപാലൻ നായർ മരണത്തിന് കീഴടങ്ങിയത്. എന്നാൽ ശബരിമല വിഷയത്തിൽ ഉപവാസമിരിക്കുന്ന ബി.ജെ.പി നേതാക്കളുടെ പന്തലിനരികിലാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്ന ഒറ്റ കാരണത്താൽ വേണുഗോപാലൻ നായരെ ബലിദാനിയാക്കി,കേരളത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു ബി.ജെ.പി. ശബരിമല വിഷയത്തിൽ സുവർണാവസരം മുതലെടുക്കാൻ ബി.ജെ.പി നടത്തുന്ന താരം താൻ രാഷ്ട്രീയത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ജനങ്ങൾ ഹർത്താലിനെ തള്ളി പറയുന്ന നിലയിലാണ് കാര്യങ്ങൾ. ഹാർത്തലിലൂടെ ബി.ജെ.പി കേരളം രാഷ്ട്രീയത്തിലെ അശ്ലീലമായി മാറിയെന്ന് പി.രാജീവ് അഭിപ്രായപ്പെട്ടു. ഫേസ്ബുക് കുറിപ്പിലാണ് രാജീവ് ബി.ജെ.പി.യെ നിശിതമായി വിമർശിച്ചത്. വേണുഗോപാലൻ നായരുടെ ചേതനയറ്റ ശരീരത്തോട് പോലും നീതി കാണിക്കാത്ത നിലപാടാണ്. കേരളത്തിൽ ബി.ജെ.പി യുടെ പക്വവും, പാകതയെത്താത്തതുമായ നിലപാടുകൾ വീണ്ടും തുറന്ന കാണിക്കപ്പെടുകയാണെന്നും പി.രാജീവ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു

പി.രാജീവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
എത്ര പെട്ടെന്നാണ് ബി ജെ പി കേരള രാഷ്ട്രീയത്തിലെ അശ്ലീലമായി മാറിയത്. പക്വതയും പാകതയുമില്ലാത്ത നിലപാടു കൊണ്ട് ഓരോ ദിവസം ചെല്ലും തോറും ബി ജെ പി തുറന്നു കാട്ടപ്പെട്ടു. മരണ വെപ്രാളത്തിൽ ബിജെപി പന്തലിൽ ഓടിക്കയറിയതാണെന്നും ജീവിത നൈരാശ്യത്താൽ ആത്മഹത്യ ചെയ്യുന്നതാണെന്നും മരണ മൊഴി മജിസ്ട്രേട്ടിന്റെ മുമ്പിൽ കൊടുത്ത വേണുഗോപാലൻ നായരുടെ ചേതനയറ്റ ശരീരത്തിനോട് പോലും നീതി കാണിക്കാത്തതാണ് ബി ജെ പിയുടെ ഹർത്താലാഹ്വാനം –
നവമ്പർ 2 നു ലോട്ടറി വിൽപ്പനക്കാരൻ ശിവദാസനെ ” ബലിദാനി” യാക്കി നടത്തിയ ഹർത്താൽ ഓർമ്മയില്ലേ? പിന്നെയിതു വരെ ഏതെങ്കിലും ബി ജെ പി നേതാവ് ശിവദാസൻ എന്ന പേരെങ്കിലും ഓർത്തിട്ടുണ്ടോ? നുണകൾ ചുട്ടെടുത്ത് നുണകൾ പ്രചരിപ്പിച്ച് നുണകളിൽ തന്നെ ജീവിച്ച് എത്ര കാലം ബി ജെ പി ക്ക് നിൽക്കാനാകും. അപമാനകരം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.