Home KeralaFocus രണ്ടാമൂഴത്തിൽ കൈ വെച്ചാൽ തല്ലി ഒടിക്കും, ഒടിയൻ സംവിധായകന്റെ പേജിൽ ആരാധകരുടെ പൊങ്കാല

രണ്ടാമൂഴത്തിൽ കൈ വെച്ചാൽ തല്ലി ഒടിക്കും, ഒടിയൻ സംവിധായകന്റെ പേജിൽ ആരാധകരുടെ പൊങ്കാല

504
0
SHARE

പറഞ്ഞു പരത്തിയ അതിശയോക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പടം മാത്രമാണ് ഒടിയൻ എന്ന് ആരാധകരെ തന്നെ വെളിപ്പെടുത്തുകയാണ്. പ്രതീക്ഷയ്‌ക്കൊത്ത് സിനിമ ഉയർന്നില്ല എന്ന പരാതി വ്യാപകമാണ്. ഇതിനിടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സംവിധായകന്റെ പേജിൽ മോഹൻ ലാൽ ആരാധകർ പൊങ്കാലയിടുകയാണ്. രണ്ടാമൂഴത്തിൽ കൈവെച്ചാൽ തല്ലിയൊടിക്കും, രാജമൗലിയുടെ മലയാളം പതിപ്പിന് സുപ്രഭാതം തുടങ്ങിയ കമന്റുകളാണ് അധികവും. രാവിലെ ചിത്രം കണ്ടിറങ്ങിയ ആരാധകരാണ് ഇതിനോടകം പൊങ്കാല തുടങ്ങിയത്. എം.ടി ദീർഘവീക്ഷണം ഉള്ള ആളാണെന്നും. പറഞ്ഞ് പരത്തിയതൊക്കെ തള്ളാണെന്നും ആരാധകർ പറയുന്നു. ഒടിയൻ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നതെങ്കിലും പ്രതീക്ഷിച്ച ഫലമല്ല തിയ്യേറ്ററുകളിൽ നിന്നും പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.