Home KeralaFocus ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, ബി.ജെ.പിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ

ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, ബി.ജെ.പിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ

347
0
SHARE

സെക്രട്ടറിയേറ്റ് പടിക്കലിലെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മാഹൂതി ശ്രമം നടത്തി ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിൻ . ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണമൊഴി നല്‍കിയ വേണുഗോപാലന്‍ നായരെ ബലിദാനിയാക്കി ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെയാണ് ക്യാമ്പയിൻ.
ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, എന്നെ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞാന്‍ വിസമ്മതം അറിയിക്കുന്നു എന്ന് അറിയിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് ഇ.മെയില്‍ അയച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിൻ നടക്കുന്നത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് അയച്ചു കൊടുത്ത ബലിദാനി വിസമ്മതപത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കു വെച്ചു കൊണ്ട് നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
‘ബലിദാനി വിസമ്മതപത്രം, ഞാന്‍ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, എന്നെ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞാന്‍ വിസമ്മതം അറിയിക്കുന്നു. പേര്, ഒപ്പ്’ എന്ന് പറഞ്ഞു കൊണ്ടാണ് മെയില്‍ അയക്കുന്നത്.
നേരത്തെയും വ്യാജ പ്രചരണത്തിന്റെ പേരില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയപ്പോഴും സമാന രീതിയിലുള്ള ക്യാമ്ബയിന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.