Home KeralaFocus കേരളത്തെ പിന്നോട്ടടിപ്പിക്കുന്നവർക്കെതിരെ നവോത്‌ഥാന വനിതാ മതിൽ ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല വഹിക്കും

കേരളത്തെ പിന്നോട്ടടിപ്പിക്കുന്നവർക്കെതിരെ നവോത്‌ഥാന വനിതാ മതിൽ ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല വഹിക്കും

51
0
SHARE

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കാണും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ മതിലിന്‍റെ മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് നിര്‍വഹിക്കണമെന്ന് തീരുമാനിച്ചു. പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെ വിവിധ നവോഥാന സംഘടനകളുടെ കൂടി പങ്കാളിത്തവും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പുരോഗമന ചിന്താഗതിക്കാരായ ജനങ്ങളും വനിതാ മതിലിൽ പങ്കെടുക്കണമെന്ന് സംഘാടക സമിതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.