Home Don't Miss സിബിഐ ഡയറക്ടറെ മാറ്റിയ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

സിബിഐ ഡയറക്ടറെ മാറ്റിയ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

53
0
SHARE

സിബിഐ ഡയറക്ടർ അലോക് വർമയെ ഒരു രാത്രിയിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയ കേന്ദ്രസർക്കാർ നടപടി ശരിയായില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. അലോക് വർമ നൽകിയ പരാതിയിൽ വാദം കേൾക്കവെയാണ് കോടതി പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ വിമർശനമുന്നയിച്ചത്.

സിബിഐയിലെ ഡയറക്ടർക്കും സ്പെഷ്യൽ ഡയറക്ടർക്കുമിടയിലെ പ്രശ്നങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്ന് കേന്ദ്രസർക്കാരിനറിയാമെന്നും എന്നിട്ടും എന്തുകൊണ്ട് ഡയറക്റ്ററെ മാറ്റാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ വിഷയം കൊണ്ടുപോയില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചോദിച്ചു. സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറലിനോടാണ് കോടതി വിമർശനങ്ങളുന്നയിച്ചത്. അലോക് വർമ വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ എന്തുകൊണ്ടാണ് ഇത്ര ധൃതി കാണിച്ചതെന്ന് കോടതി ചോദിക്കുകയുണ്ടായി.

നേരത്തെ റാഫേൽ കേസിൽ അലോക് വർമ അന്വേഷണമാരംഭിച്ചിരുന്നതായും അത് കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബർ 23ന് രാത്രി 1 മണിക്ക് അലോക് വർമയെ സെലക്ഷൻ കമ്മിറ്റിയോട് പോലും ആലോചിക്കാതെ നരേന്ദ്ര മോദി സ്ഥാനഭ്രഷ്ടനാക്കിയത്. വർമ ഡയറക്ടർ സ്ഥാനത്ത് തിരിച്ച് വരികയാണെങ്കിൽ അത് കേന്ദ്രസർക്കാരിന് കനത്ത ആഘാതമാവും ഉണ്ടാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.