Home KeralaFocus ശബരിമല തീര്‍ത്ഥാടനം; കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വര്‍ദ്ധന

ശബരിമല തീര്‍ത്ഥാടനം; കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വര്‍ദ്ധന

62
0
SHARE

വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ശബരിമല തീര്‍ത്ഥാടനത്തിനായി കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തിലും വര്‍ദ്ധന. വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. തീര്‍ഥാടകരുടെ വര്‍ധനവിന് അനുസരിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ കിയോസ്‌ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.സമീപ ദിവസങ്ങളിലെ തീര്‍ഥാടകരുടെ വര്‍ദ്ധനവാണ് കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരമായിരിക്കുന്നത്. മണ്ഡലകാല തീര്‍ഥാടനത്തിന്റെ ആദ്യദിനങ്ങളില്‍ 300 മുതല്‍ 500 വരെ സര്‍വീസ് നടത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തോളമായി വര്‍ദ്ധിച്ചു. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകളുടെ വരുമാനത്തിലും വര്‍ധനയുണ്ട്. തിരക്ക് കൂടുന്ന സാഹചര്യത്തില്‍, ടിക്കറ്റ് ബുക്കിംഗിനായി തല്‍സമയ റിസര്‍വേഷന്‍ കിയോസ്‌കുകളും സജ്ജീകരിച്ചു. 150ലേറെ എസി, നോണ്‍ എസി ബസുകളാണ് നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസിനായി ഒരുക്കിയിരുന്നത്. ഇലക്ട്രിക് ബസുകളുടെ എണ്ണം പത്താക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.