Home Don't Miss ഉത്തപ്രദേശിൽ കൊല്ലപ്പെട്ട പോലീസുകാരൻ്റെ വീട്ടിന് സമീപമുള്ള റോഡിന് അദ്ദേഹത്തിൻ്റെ പേരിട്ട് നാട്ടുകാരുടെ ആദരം

ഉത്തപ്രദേശിൽ കൊല്ലപ്പെട്ട പോലീസുകാരൻ്റെ വീട്ടിന് സമീപമുള്ള റോഡിന് അദ്ദേഹത്തിൻ്റെ പേരിട്ട് നാട്ടുകാരുടെ ആദരം

60
0
SHARE

ആദിത്യനാഥിന് കീഴിൽ ഗോരക്ഷകരുടെ ആക്രമണം പതിവായ ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനും യുവാവും ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കൊലപാതകികളെ അറസ്റ്റ് ചെയ്യാനോ അന്വേഷണം ധ്രുതഗതിയിലാക്കാനോ ആദിത്യനാഥ് സർക്കാർ ഒരുക്കമായിരുന്നില്ല. ഇതിന് പകരം ഇന്നലെ നടന്ന യോഗത്തിൽ പോലും കന്നുകാലികളെ കൊന്നവരെ അരസ്റ്റ് ചെയ്യാനുള്ള നിർദേശമാണ് മുഖ്യമന്ത്രി നൽകിയത്.

ഉത്തർപ്രദേശിൽ ബീഫ് കഴിച്ചു എന്നാരോപിച്ച് അഖ്ലാക്ക് എന്ന വൃദ്ധനെ കൊലപെടുത്തിയ കേസ് ആദ്യമന്വേഷിച്ച സുബോധ് കുമാർ സിങ് എന്ന പോലീസ് ഇൻസ്പെക്ടറാണ് ഗോരക്ഷകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാനോ നഷ്ടപരിഹാരം നൽകാനോ ആദിത്യനാഥ് സർക്കാർ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സുബോധ് കുമാർ സിങിന് ആദരവുമായി നാട്ടുകാർ ഒന്നിച്ചത്.

സുബോധ് കുമാർ സിങ്ങിൻ്റെ നാടായ എതാഹിൽ അദ്ദേഹത്തിൻ്റെ വീടിന് സമീപമുള്ള ജൈതാരി – കുറാവോളി റോഡിന് ശഹീദ് സുബോദ് കുമാർ സിങ് റോഡ് എന്ന് പുനർ നാമകരണം ചെയ്തിരിക്കുകയാണ്. കന്നുകാലികളെ കൊന്ന സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇനിയും പോലീസുകാരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.