Home KeralaFocus ‘സംഘ പരിവാർ അക്രമികളെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത്’, പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് എം.സ്വരാജ്

‘സംഘ പരിവാർ അക്രമികളെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത്’, പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് എം.സ്വരാജ്

417
0
SHARE

നിയമസഭയിൽ ശബരിമലയിൽ നടന്ന അക്രമങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ ബഹളമ വെച്ച് പ്രതിപക്ഷത്തിനെതിരെയായിരുന്നു എം.എൽ.എ എം.സ്വരാജിന്റെ പ്രതികരണം. സംഘ്പരിവാർ ക്രിമിനലുകളാണ് ശബരിമലയിൽ അക്രമം നടത്തിയതെന്ന് സ്വരാജ് നിയമസഭയിൽ പറഞ്ഞു. ഇതിലാണ് കോൺഗ്രസ് നേതാക്കൾ പ്രകോപിതരായി ബഹളം വെച്ചത്. സംഘപരിവാറിനെ പറയുമ്പോൾ കോൺഗ്രെസ്സിനെന്താണ് പൊള്ളുന്നത് എന്നായിരുന്നു സ്വരാജിന്റെ മറുചോദ്യം. ഇതോടെ ബഹളം കൂടിയ പ്രതിപക്ഷം അടങ്ങി.ഞാന്‍ നിങ്ങളെ കുറിച്ചല്ല പറഞ്ഞത് സംഘപരിവാറിനെ കുറിച്ചാണെന്നും സ്വരാജ് മറുപടിയിൽ പറഞ്ഞു.
” സംഘപരിവാറിനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളണ്ട. ഇങ്ങനെ സ്ഥിരമായി അക്രമം നടത്തി ഭക്തരെ പരിക്കേല്‍പ്പിക്കുന്ന ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റുന്ന ആളുകളെ നമുക്ക് മനസിലായി. അവരുടെ പേരില്‍ നടപടിയെടുത്തു. കോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥ ശ്രദ്ധിക്കേണ്ടതാണ്. അത് ശബരിമലയില്‍ പ്രവേശിക്കരുത് എന്നല്ല, റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് കാലുകുത്തരുത് എന്നാണ്. ശബരിമലയില്‍ കലാപമുണ്ടാക്കുന്ന ഞാന്‍ ഈ പരാമര്‍ശിച്ചവരുള്‍പ്പെടെയുള്ളവരെ അവിടുത്തെ ഭക്തരെ കരുതി, ഇവര്‍ അവിടെ കയറിയാല്‍ അക്രമം ഉണ്ടാകുമെന്ന് കരുതി, ഇവരില്‍ നിന്നും ശബരിമലയെ സംരക്ഷിക്കാന്‍ പ്രത്യേക നടപടി എടുക്കാന്‍ കഴിയുമോ എന്ന കാര്യമാണ് തനിക്ക് ചോദിക്കാനുള്ളത്” എന്നും എം സ്വരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.