Home IndiaUncut ബാബറി മസിജിദ് ദിനത്തിൽ കൊൽക്കത്തയിൽ ഇടതുപാർടികളുടെ മഹാറാലി

ബാബറി മസിജിദ് ദിനത്തിൽ കൊൽക്കത്തയിൽ ഇടതുപാർടികളുടെ മഹാറാലി

201
0
SHARE

ബാബറി മസ്ജിദ് ദിനമായ ഇന്ന് കൊൽക്കത്തയിൽ 17 ഇടതുപാർടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാറാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യത്ത് ജനാധിപത്യം സരംക്ഷിക്കണമെന്നും മതേതരത്വം ഉയർത്തിപ്പിടിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർത്തിയത്.

1992ൽ ബിജെപി നേതാവ് എൽ.കെ.അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രക്കൊടുവിലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അതിന് ശേഷം രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ കലാപമുണ്ടായിരുന്നു. മുംബൈയിലും ദില്ലിയിലുമടക്കമുണ്ടായ കലാപങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മതന്യൂനപക്ഷങ്ങൾക്കെതിരെ ആ സമയത്ത് രാജ്യമെമ്പാടും കലാപമഴിച്ചുവിട്ടെങ്കിലും ബംഗാളിൽ അനിഷ്ടസംഭവങ്ങളൊന്നും നടന്നിരുന്നില്ല.

ബംഗാളിൽ നടന്നതിന് പുറമെ ഇടതുപാർടികൾ ദില്ലിയിലും പഞ്ചാബിലും ബീഹാറിലുമടക്കം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. രാമക്ഷേത്ര വിഷയം ഉയർത്തിക്കൊടുവന്ന് രാജ്യത്ത് മതധ്രുവീകരണത്തിനായി ശ്രമിക്കുന്ന ഹൈന്ദവ സംഘടനകൾക്ക് താക്കീതായിരുന്നു ഇന്നത്തെ പ്രകടനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.