Home IndiaUncut ശബരിമലയിൽ സ്ത്രീകളെ എത്തിക്കാൻ തമിഴ് നാട്ടിൽ നിന്നുള്ള ഹിന്ദു സംഘടനകൾ പദ്ധതിയിടുന്നു, പോലീസ് റിപ്പോർട്ട് പുറത്ത്.

ശബരിമലയിൽ സ്ത്രീകളെ എത്തിക്കാൻ തമിഴ് നാട്ടിൽ നിന്നുള്ള ഹിന്ദു സംഘടനകൾ പദ്ധതിയിടുന്നു, പോലീസ് റിപ്പോർട്ട് പുറത്ത്.

140
0
SHARE

നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്പെഷല്‍ ഓഫീസര്‍മാര്‍ക്കും കോട്ടയം പത്തനംതിട്ട പൊലീസ് മേധാവികള്‍ക്കുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത് ഐപിഎസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവരം.
ശബരിമലയിലേക്ക് അമ്പതു വയസില്‍ താഴെയുള്ള സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഹൈന്ദവ സംഘടനകള്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 40 പേരടങ്ങുന്ന സംഘത്തെ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശബരിമലയിൽ കരുതിക്കൂട്ടി സംഘർഷമുണ്ടാക്കി സചര്യം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബി.ജെ.പി സംഘപരിവാർ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഇതെന്നാണ് പ്രധിമിക വിലയിരുത്തൽ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എരുമേലിയിലെ വാവരു പള്ളിയിലും സന്നിധാനത്തും ഇവരെ പ്രവേശിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ യുവതികള്‍ എത്തുന്ന ദിവസത്തെക്കുറിച്ച് നിര്‍ദേശത്തില്‍ സൂചനയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.