Home IndiaUncut പരീക്കറിൻ്റെ ആരോഗ്യനിലയെപ്പറ്റി സത്യവാങ്മൂലമാവശ്യപ്പെട്ട് ഹൈക്കോടതി

പരീക്കറിൻ്റെ ആരോഗ്യനിലയെപ്പറ്റി സത്യവാങ്മൂലമാവശ്യപ്പെട്ട് ഹൈക്കോടതി

52
0
SHARE

ദീർഘകാലമായി ചികിത്സയിൽ തുടരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിൻ്റെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബോംബെ ഹൈക്കോടതിയിലെ ഗോവ ബെഞ്ചാണ് ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വെള്ളിയാഴ്ച തന്നെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യവിവരമന്വേഷിച്ച് ഹൈക്കോടതിക്ക് മുന്നിൽ വന്ന പൊതുതാല്പര്യഹർജിയിലാണ് ഇപ്പോൾ ഇങ്ങനൊരു കാര്യം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയില്‍ പാൻക്രിയാസ് ക്യാൻസറിനുള്ള ചികിത്സ നടത്തി തിരിച്ചുവന്ന ശേഷം നില മെച്ചപ്പെട്ടിരുന്നെങ്കിലും വീണ്ടും ആരോഗ്യം വഷളായതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലും മുംബൈയിലും ചികിത്സ തേടിയിരുന്നു. നിലവിൽ പാർടിക്കകത്ത് നിന്നടക്കം വലിയ വിമർശനങ്ങൾ മുഖ്യമന്ത്രിസ്ഥാനത്തിന് മേലുയരുന്നുണ്ട്. പരീക്കറിനെ മാറ്റണമെന്ന ആവശ്യം പാർടിക്കുള്ളിൽ ശക്തമാണ്. എന്നാൽ അസംബ്ലി തിരഞ്ഞെടുപ്പുകൾ കഴിയുന്നതിന് മുൻപ് പരീക്കറിനെ മാറ്റുന്നത് ക്ഷീണമാവുമെന്നതിനാൽ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ ഇപ്പോഴും കസേരയിൽ ഇരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.