Home KeralaFocus ജാമ്യം തേടി കോടതിയിലെത്തി കടുത്ത ഭാഷയിൽ വിമർശനമേറ്റുവാങ്ങി കെ.സുരേന്ദ്രൻ വീണ്ടും ജയിലിലേക്ക്, വിധി നാളെ

ജാമ്യം തേടി കോടതിയിലെത്തി കടുത്ത ഭാഷയിൽ വിമർശനമേറ്റുവാങ്ങി കെ.സുരേന്ദ്രൻ വീണ്ടും ജയിലിലേക്ക്, വിധി നാളെ

96
0
SHARE

ശബരിമലയിൽ ഭക്തയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രൻ നൽകിയ ജാമ്യ ഹർജി പരിഗണിച്ചാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചു.സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സുരേന്ദ്രന്‍റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രനെന്നും‍. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് സര്‍ക്കാര്‍ വാദിച്ചു. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ തന്നെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.