Home KeralaFocus കെ.എസ്.ആർ.ടി.സി. കണ്ടക്ടർ ലിസ്റ്റിലിലുള്ളവരെ ഒരാഴ്ചക്കകം നിയമിക്കണമെന്ന് കോടതി

കെ.എസ്.ആർ.ടി.സി. കണ്ടക്ടർ ലിസ്റ്റിലിലുള്ളവരെ ഒരാഴ്ചക്കകം നിയമിക്കണമെന്ന് കോടതി

64
0
SHARE

കെ.എസ്.ആർ.ടി.സി.കണ്ടക്ടർ പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പുതിയ സ്ഥിര നിയമനം നടത്താനാണ് ഉത്തരവ്.
പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

അഡ്വൈസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച്‌ നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിയ്ക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് വി ചിദംബരേഷ്,ജ,ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.