Home Don't Miss ബിജെപി എം.പി സാവിത്രി ഭായ് ഫൂലെ പാർടിയിൽ നിന്ന് രാജിവച്ചു

ബിജെപി എം.പി സാവിത്രി ഭായ് ഫൂലെ പാർടിയിൽ നിന്ന് രാജിവച്ചു

48
0
SHARE

ഉത്തർപ്രദേശിലെ പ്രമുഖ നേതാവും ബഹ്റൈച്ച് മണ്ഡലത്തിലെ എം.പിയുമായ സാവിത്രി ഭായ് ഫൂലെ ബിജെപി അംഗത്വം രാജിവച്ചു. ജനങ്ങളെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ജനങ്ങൾക്കായി അവർ ഒന്നും ചെയ്യുന്നില്ലെന്നും ഫൂലെ ആരോപിച്ചു.

സംസ്ഥാന ദളിത് വിഭാഗത്തിൻ്റെ പ്രമുഖ നേതാവാണ് സാവിത്രിഭായ് ഫൂലെ. ബിജെപി ഭരണഘടനയെ ധിക്കരിക്കുകയാണെന്നും അവർ ഭരണഘടന തിരുത്തി ദളിത് സംവരണം എടുത്തുകളയാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ ഫൂലെ ഇനിയുള്ള കാര്യങ്ങൾ 23ന് നടത്തുന്ന റാലിയിൽ വിവരിക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

ഇതിന് മുൻപും സാവിത്രിഭായ് ഫൂലെ ബിജെപിയെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. രാമൻ്റെ പ്രതിമ പണിയുന്നതിനെതിരെയും ഫൂലെ വിമർശനമുന്നയിച്ചിരുന്നു. രാമൻ്റെ പ്രതിമ നിർമിക്കുന്നുണ്ടെങ്കിൽ ബുദ്ധപ്രതിമയും നിർമിക്കണമെന്നവർ ആവശ്യപ്പെട്ടിരുന്നു. ഹനുമാനെ കുറിച്ച് നടത്തിയ പ്രസ്താവനയിലൂടെ സാവിത്രിഭായ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.