Home IndiaUncut ബുലന്ദ്ശഹർ കലാപത്തിലെ മുഖ്യപ്രതിയായ ഭജരംഗ്ദൾ നേതാവ് അറസ്റ്റിൽ

ബുലന്ദ്ശഹർ കലാപത്തിലെ മുഖ്യപ്രതിയായ ഭജരംഗ്ദൾ നേതാവ് അറസ്റ്റിൽ

38
0
SHARE

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധത്തിൻ്റെ പേരിൽ കലാപം സംഘടിപ്പിച്ച് പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. സ്ഥലത്തെ ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപാണ് പോലീസ് ഇൻസ്പെക്ടറായ സുബോധ്കുമാർ സിങും മറ്റൊരു ചെറുപ്പക്കാരനും കലാപത്തിൽ കൊല്ലപ്പെട്ടത്.

ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ് സുബോധ്കുമാർ. കേസ് അന്വേഷിച്ച ഇദ്ദേഹം നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തെ വധിക്കാന്‍ ആസൂത്രണം ചെയ്തതാണ് കലാപമെന്നാണ് ആരോപിക്കപ്പെടുന്നത്.

അതേസമയം പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് തയ്യാറായിട്ടില്ല. ഗോവധം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.