ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 26 വർഷങ്ങൾ പിന്നിടുകയാണ്. 1992 ഡിസംബർ ൬ നാണ് ബാബരി മസ്ജിദ് ഹിന്ദു തീവ്ര സംഘടനകളുടെ കര്‍സേവകരാൽ തകർക്കപ്പെടുന്നത്. എൽ.കെ.അദ്വാനി, ഉമാ ഭാരതി , മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍സേവകരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന എൽ.കെ അദ്വാനിയുടെ രഥയാത്രയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1992 ഡിസംബര്‍ ആറിന് ബി.ജെ.പിയും വി.എച്ച്.പിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയിയിരുന്നു. തുടര്‍ന്ന് പൊലീസ് സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. ഇതേ തുടർന്ന് രാജ്യമൊട്ടാകെ വലുതും ചെറുതുമായ ഒട്ടേറെ കലാപങ്ങൾ അരങ്ങേറി. ഗുജറാത്ത് കലാപമുൾപ്പടെയുള്ള കലാപങ്ങളിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. നിർമോഹി അഖാഡ, രാംലല്ല ട്രസ്റ്റ്, സുന്നി വഖഫ് ബോർഡ് എന്നിവർ നൽകിയ ഹർജികൾ ഇന്നും തീർപ്പാകാതെ അവശേഷിക്കുകയാണ് . ജനുവരി മാസത്തിൽ ഈ കേസ് സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കുന്നുണ്ട്. എന്നാൽ ഹിന്ദു മുസ്ലിം ആരാധനാ, അവകാശ വാദ തർക്കനകളും കലാപങ്ങളും അരങ്ങേറിയ ബാബരി മസ്ജിദ് കേസിന്റെ വിധി എന്തായിരുക്കുമെന്നത് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന ഒന്നാണ്.
ബി.ജെ.പി അധികാരത്തിലെത്തിയ എല്ലാ കാലത്തും രാമക്ഷേത്ര വാദവും ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. നിലവിലെ എൻ.ഡി.എ ഭാരകാലത്തും ഈയാവശ്യം ശക്തിപ്പെടുകയാണ്. തിരഞ്ഞെടുപ്പ് കൂടി അഗാതമായതോടെ വിഷയം ചൂട് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വി.എച്.പി യുടെയും ശിവസേനയുടെ നേതൃത്വത്തിൽ അയോധ്യയിലേക്ക് കർസേവകരുടെ റാലി നടന്നു. ബി.ജെ.പി യുടെ പ്രധാന നേതാക്കളും സംഘ പരിവാർ സംഘടനകളും രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് ആഹ്വാനം ചെയ്യുകയും, വർഗീയ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നു. ഗോവധം ആരോപിച്ച് ഉത്തർപ്രദേശിൽ കലാപ ശ്രമങ്ങൾ നടക്കുന്നു. 26 വർഷങ്ങൾക്കിപ്പുറം അയോദ്ധ്യ വീണ്ടും സംഘർഷത്തിന്റെയും, ആശങ്കയുടെയും നിഴലിലേക്ക് വീഴുകയാണ്.