Home CheesyDays ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പതറുന്നു

ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പതറുന്നു

37
0
SHARE

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വലിയ ബാറ്റിങ്ങ് തകർച്ചയാണുണ്ടായിരിക്കുന്നത്. ആദ്യദിനം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 140 റൺസെടുക്കുന്നതിനിടയിൽ 6 വിക്കറ്റുകൾ വീണിരിക്കുകയാണ്. 50 റൺസിനിടയിൽ 4 വിക്കറ്റ് വീണ ഇന്ത്യക്കായി പൂജാരയും രോഹിത് ശർമയും മാത്രമാണ് മുപ്പതിലധികം റൺസ് നേടിയിരിക്കുന്നത്.

കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 2 റൺസെടുത്ത രാഹുലിനെ ഫിഞ്ചിൻ്റെ കൈകളിലെത്തിച്ച് ഹേസൽവുഡാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണ ഇന്ത്യക്കായി 46 റൺസുമായി പൂജാരയും 5 റൺസുമായി അശ്വിനുമാണിപ്പോൾ ക്രീസിലുള്ളത്. രോഹിത് ശർമ 37 റൺസെടുത്തപ്പോൾ കോഹ്ലി വെറും 3 റൺസാണെടുത്തത്.

പന്തുചുരുണ്ടല്‍ വിവാദത്തിനുശേഷം ആദ്യമായാണ് ഓസീസ് സ്വന്തം നാട്ടില്‍ ടെസ്റ്റ് കളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.