Home Don't Miss മധ്യപ്രദേശിൽ പോസ്റ്റൽ ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

മധ്യപ്രദേശിൽ പോസ്റ്റൽ ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

47
0
SHARE

മധ്യപ്രദേശിലെ ഭോപ്പാലിൽ പോലീസ് ക്യാൻ്റീനിലാണ് പോസ്റ്റൽ ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം നാലായിരത്തോളം പോസ്റ്റൽ ബാലറ്റുകൾ പോലീസുകാർക്കായി വിതരണം ചെയ്തിരുന്നു. ഇതിൽ മുന്നൂറിനടുത്ത് ബാലറ്റുകൾ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകരാണ് ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നവംബർ 18ന് തന്നെ പോലീസുകാരും ഹോംഗാർഡുകളുമെല്ലാം പോസ്റ്റൽ ബാലറ്റ് വഴി വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ജോലിയുള്ളതിനാലാണ് ഇങ്ങനെ നേരത്തെ വോട്ടുകൾ രേഖപ്പെടുത്തുന്നത്.

വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളോട് മുന്നൂറോളം കവറുകൾ താൻ കണ്ടതായി കോൺഗ്രസ് നേതാവ് കൃഷ്ണ ഗാഡ്ഗെ പറഞ്ഞു. ഇതിന്മേൽ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതിയുമായി പോവുമെന്നും ഗാഡ്ഗെ വ്യക്തമാക്കി.

നേരത്തെ സംസ്ഥാനത്ത് നിരവധി വോട്ടിങ്ങ് മെഷീനുകൾ പ്രവർത്തന രഹിതമായത് അട്ടിമറിയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പിന്നീട് വോട്ടിങ്ങ് യന്ത്രങ്ങൾ സൂക്ഷിപ്പ് മുറിയിലേക്ക് എത്താൻ ദിവസങ്ങൾ വൈകിയതും വോട്ടിങ്ങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയിലെ വൈദ്യുതി നിലച്ച് സിസിടിവികൾ ഓഫായതുമെല്ലാം അട്ടിമറി സൂചനകളായി കോൺഗ്രസ് ഉന്നയിച്ചിരുന്നു. ഭരണവിരുദ്ധ വികാരം ആളിക്കത്തുന്ന മധ്യപ്രദേശിൽ ബിജെപി തോൽക്കുമെന്ന് സർവേകൾ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.