Home IndiaUncut കമൽ ഹസ്സൻ അഭിനയം നിർത്തുന്നു, കാരണം ഇതാണ്

കമൽ ഹസ്സൻ അഭിനയം നിർത്തുന്നു, കാരണം ഇതാണ്

34
0
SHARE

തന്റെ സിനിമ ജീവിതത്തിന്റെ തിരശീല വീഴുകയാണെന്ന് ഉലകനായകൻ കമൽ ഹസ്സൻ. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കുമെന്ന് കമൽ ഹസ്സൻ വ്യക്തമാക്കി. കൊച്ചിയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്റി20’യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവർത്തനത്തിന് സമയം കണ്ടെത്താനാണ് താൻ അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കുന്നത് എന്നായിരുന്നു കമൽ ഹസ്സന്റെ വിശദീകരണം. ഇനി മുഴുവൻ സമയ ര്താഷ്ട്രീയ പ്രവർത്തകനാകണമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് നാട്ടിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലടക്കം പാർട്ടി മത്സരിക്കുമെന്നും കമൽ ഹസ്സൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.