Home Don't Miss തെലങ്കാനയിൽ ടി ആർ എസിന് വെള്ളിടിയായി ഹൈക്കോടതി വിമർശനം ; കോൺഗ്രസിന് അനുഗ്രഹം

തെലങ്കാനയിൽ ടി ആർ എസിന് വെള്ളിടിയായി ഹൈക്കോടതി വിമർശനം ; കോൺഗ്രസിന് അനുഗ്രഹം

61
0
SHARE

തെലങ്കാനയിൽ മറ്റന്നാൾ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവും സ്ഥാനാർഥിയുമായ രേവന്ദ് റെഡ്ഡിയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ച പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കയറൂരിവിട്ടിരിക്കുകയാണോ എന്ന രീതിയിലാണ് സർക്കാരിനെതിരായ പരാമർശം കോടതി നടത്തിയത്.

കാവൽ മുഖ്യമന്ത്രിയായ ചന്ദ്രശേഖരറാവുവിൻ്റെ പൊതുയോഗം തടസപ്പെടുത്താനിടയുണ്ടെന്ന് പറഞ്ഞാണ് രേവന്ദ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഉറങ്ങുകയായിരുന്ന തന്നെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് രേവന്ദ് കോടതിയിൽ പറയുകയുണ്ടായി. കോടങ്ങലിൽ നിന്നുള്ള നിലവിലെ എം എൽ എ കൂടിയാണ് രേവന്ദ് റെഡ്ഡി.

പൊതുയോഗം അവസാനിക്കുന്നതുവരെ പോലീസ് രേവന്ദിനെ മോചിപ്പിച്ചിരുന്നില്ല. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രശേഖർ റാവു വീണ്ടും അധികാരത്തിൽ വരാനാണ് സാധ്യത എന്നിരിക്കെ ഇത്തരമൊരു പരാമർശത്തെ പരസ്യപ്രചരണത്തിൻ്റെ അവസാനദിനമായ ഇന്ന് കോൺഗ്രസ് നന്നായി വിനിയോഗിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി തെലുഗു ഭാഷയിൽ ട്വീറ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. എന്തായാലും തോൽക്കുമെന്ന ഘട്ടത്തിൽ പുത്തനൂർജം കോൺഗ്രസിന് നൽകാൻ ഹൈക്കോടതി വിമർശനത്തിന് സാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.