Home GlobalVoice ഇന്ധനവില വർധിപ്പിച്ച തീരുമാനം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു

ഇന്ധനവില വർധിപ്പിച്ച തീരുമാനം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു

62
0
SHARE

ഫ്രാൻസിൽ ഇന്ധനവില വർധിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ കഴിഞ്ഞ 25 ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ വ്യാപക നാശനഷ്ടമാണ് രാജ്യത്തിനുണ്ടാക്കിയത്. വിവിധയിടങ്ങളിൽ പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടതോടെ പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി അടുത്ത ആറ് മാസത്തേക്ക് ഇന്ധനവില വർധിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരിക്കുകയാണ്.

ഏകദേശം 2 ബില്ല്യൺ യൂറോയുടെ നഷ്ടമാണ് രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് ഫ്രാൻസിൽ ഉണ്ടായതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ധന വില വർധനവ് വലിയ രീതിയിൽ രാജ്യത്ത് വിലവർധനവിന് കാരണമാവുമെന്നാണ് പ്രതിഷേധക്കാർ വാദിച്ചത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിലാണ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരുന്ന വിലവർധനവ് പിൻവലിക്കപ്പെട്ടത്.

നവംബർ 17 മുതലാണ് ഫ്രാൻസിൽ പ്രതിഷേധം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി മുഖം മറച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാർ ഇരുമ്പുവടികളുപയോഗിച്ച് നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു. ചിലയിടങ്ങളിൽ വാഹനങ്ങളും കെട്ടിടങ്ങളും കത്തിച്ചുനശിപ്പിച്ചിട്ടുണ്ട്. ആദ്യം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് തെരുവിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങിയ സർക്കാരിന് വേണ്ടി പ്രധാനമന്ത്രി എഡ്വാർഡോ ഫിലിപ്പ് തന്നെ നേരിട്ട് ടെലിവിഷനിലൂടെ പ്രസ്താവന നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.