Home Don't Miss മുൻ കൽക്കരി വകുപ്പ് സെക്രട്ടറിക്ക് അഴിമതിക്കേസിൽ 3 വർഷം ജയിൽശിക്ഷ

മുൻ കൽക്കരി വകുപ്പ് സെക്രട്ടറിക്ക് അഴിമതിക്കേസിൽ 3 വർഷം ജയിൽശിക്ഷ

53
0
SHARE

കൽക്കരിപ്പാടങ്ങൾ അനുവദിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ അഴിമതി നടത്തിയാണ് എന്ന കേസിൽ മുൻ കൽക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്തക്ക് മൂന്ന് വർഷം തടവുശിക്ഷ ലഭിച്ചു, 2009-14 കാലഘട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്രഭരണം നടന്ന സമയത്താണ് ഈ അഴിമതി നടന്നിരിക്കുന്നത്. ഗുപ്തക്ക് പുറമെ വകുപ്പിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും ഇതേ ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരായിന്ന ക്രോഭക്കും സാംറിയക്കും ഇതേ ശിക്ഷ ലഭിച്ചതിനൊപ്പം വികാഷ് മെറ്റൽസ് ആൻ്റ് പവർ ലിമിറ്റഡ് എം.ഡി വികാഷ് പഡ്നി 4 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. കമ്പനി ഒരു ലക്ഷം രൂപ പിഴയടക്കുകയും വേണം.

സിബിഐ ആണ് രണ്ടാം യുപിഎ കാലത്തെ ഈ കേസ് അന്വേഷിച്ചത്. പശ്ചിമ ബംഗാളിലെ കൽക്കരിപ്പാടങ്ങളാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വികാഷ് ഗ്രൂപ്പിന് അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.