Home Don't Miss കണ്ണ് ചിമ്മിയാൽ കരിങ്കൊടി പ്രതിഷേധം കാണില്ല ബി.ജെ.പിയെ ട്രോളി കാശ്‌മീർ മുൻ മുഖ്യമന്ത്രി, വിഡിയോ മുക്കി...

കണ്ണ് ചിമ്മിയാൽ കരിങ്കൊടി പ്രതിഷേധം കാണില്ല ബി.ജെ.പിയെ ട്രോളി കാശ്‌മീർ മുൻ മുഖ്യമന്ത്രി, വിഡിയോ മുക്കി ബി.ജെ.പി

173
0
SHARE

ശബരിമല വിഷയത്തിൽ മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിൽ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിന്റെ വിഡിയോ ആണ് ട്രോളന്മാരുടെ ഇരയായത്. കണ്ണ് ചിമ്മുന്ന സമയത്തിനിടക്ക് പ്രതിഷേധം കാണാൻ കഴിഞ്ഞില്ലെന്ന പരിഹാസവുമായി കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, പിന്നാലെ മലയാളത്തിൽ ഇത്രയും പ്രശസ്തി കിട്ടിയ ട്രോൾ വേറെ ഉണ്ടാകില്ലെന്ന പരിഹാസവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. സോഷ്യൽ മീഡിയയിൽ ട്രോൾ ശക്തമായതോടെ ബി.ജെ.പി കേരളം പേജ് വിഡിയോ മുക്കി. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിക്കാന്‍ കാത്തിരിക്കുകയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍. എന്നാല്‍ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല. വാഹനവ്യൂഹം കടന്ന് പോകുന്നത് കണ്ട് ഓടിച്ചെന്നെങ്കിലും കരിങ്കൊടി വീശാന്‍ സാധിച്ചില്ല. വീഡിയോയില്‍ കരിങ്കൊടി കാണിക്കാന്‍ രണ്ട് പേര്‍ ഓടുന്നത് മാത്രമാണ് ഉള്ളത്. ഈ വീഡിയോയാണ് ബി.ജെ.പി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചെന്ന രീതിയില്‍ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.