Home Cinema മരണ മാസ്; കാണാം രജനി ചിത്രം പേട്ടയിലെ ആദ്യ ​ഗാനം

മരണ മാസ്; കാണാം രജനി ചിത്രം പേട്ടയിലെ ആദ്യ ​ഗാനം

60
0
SHARE

രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മരണ മാസ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. വിവേകിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം സംവിധാനം.

ആക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന പേട്ടയില്‍ രജനിക്കൊപ്പം വന്‍ താരനിരയുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും സൂപ്പർ സ്റ്റാർ ചിത്രത്തിലുണ്ട്. അടുത്ത വര്‍ഷം ജനുവരിയിൽ ചിത്രം തിയ്യേറ്രറിലെത്തും.

ഇരട്ട വേഷത്തിലാണ് രജനി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പകല്‍ ഒരു ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നാണ് ലഭിക്കുന്ന വിവരം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഭുദേവയെ നായകനാക്കി ഇറങ്ങിയ മെര്‍ക്കുറി ആയിരുന്നു കാര്‍ത്തിക്ക് സുബ്ബരാജിന്റെ അവസാന ചിത്രം. കാര്‍ത്തിക്കിന്റെ അഞ്ചാമത്തെ ചിത്രമാണ് പേട്ട.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.