Home CheesyDays ഫ്രഞ്ച് ലീഗിൽ പി എസ് ജി ക്ക് ആദ്യമായി സമനില ; നെയ്മർക്ക് പരിക്ക് ;...

ഫ്രഞ്ച് ലീഗിൽ പി എസ് ജി ക്ക് ആദ്യമായി സമനില ; നെയ്മർക്ക് പരിക്ക് ; എംബാപ്പെ ഗോളടിച്ചു

46
0
SHARE

ഫ്രഞ്ച്‌ ലീഗിൽ കഴിഞ്ഞ 14 കളികളും വിജയിച്ച് മുന്നേറുകയായിരുന്ന പി.എസ്‌.ജി ആദ്യമായി പോയിന്റ്‌ നഷ്ടപ്പെടുത്തിയ മൽസരമായിരുന്നു ഇന്നലെ.ലീഗിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന ബോർഡെക്സുമായി സമനില വഴങ്ങുകയാണുണ്ടായത്. ഇരു ടീമുകളും രണ്ട്‌ വീതം ഗോളടിച്ചാണ്‌ പി.എസ്‌.ജി- ബോർഡക്സ്‌ മൽസരം അവസാനിച്ചത്‌.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മറിലൂടെ 34ആം മിനുട്ടിൽ ഫ്രഞ്ച്‌ ചാമ്പ്യന്മാർ ലീഡെടുത്തെങ്കിലും 53ആം മിനുട്ടിൽ ബ്രയാന്റ്‌ ബോർഡോക്സിനെ ഒപ്പമെത്തിച്ചു. പിന്നീട്‌ 66ആം മിനുട്ടിൽ ഫ്രഞ്ച് താരം എംബാപ്പെ പി എസ് ജി ക്കായി ഗോൾ നേടി. വിജയിക്കുമെന്ന് പി എസ് ജി ഉറപ്പിച്ചെങ്കിലും 84ആം മിനുട്ടിൽ കൊർണേലിയസ്‌ ബോർഡെക്‌സിന്‌ വേണ്ടി സമനില ഗോൾ നേടി.

ഇതാദ്യമായാണ്‌ പി.എസ്‌.ജി ലീഗിൽ സമനിലയിൽ കുരുങ്ങുന്നത്‌. മൽസരത്തിന്റെ 57ആം മിനുട്ടിൽ സൂപ്പർ താരം നെയ്‌മർ പരിക്കേറ്റ്‌ പുറത്ത്‌ പോയത്‌ ടീമിന്‌ തിരിച്ചടിയായി. നിലവിൽ 15 കളികളിൽ നിന്ന് 43 പോയിൻ്റുമായി പി എസ് ജി തന്നെയാണ് ലീഗിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാൾ 14 പൊയിൻ്റിൻ്റെ വ്യത്യാസം ഇപ്പോൾ തന്നെയുള്ള പി എസ് ജി ഇത്തവണയും കപ്പടിക്കുമെന്ന വാശിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.