Home CheesyDays ആഴ്സണൽ – ടോട്ടൺഹാം ; സീസണിലെ മികച്ച മത്സരങ്ങളിലൊന്ന്

ആഴ്സണൽ – ടോട്ടൺഹാം ; സീസണിലെ മികച്ച മത്സരങ്ങളിലൊന്ന്

42
0
SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന ആഴ്സണൽ – ടോട്ടൺഹാം പോരാട്ടം. ലണ്ടൺ ഡെർബി എന്നറിയപ്പെടുന്ന ഈ കളി കാണാൻ സ്റ്റേഡിയത്തിനകത്തും ലോകത്തെല്ലായിടത്തും ലക്ഷങ്ങളണിനിരക്കുമെന്നത് വ്യൂവർഷിപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആഴ്സണൽ ജയിച്ച മത്സരം സ്കോർ സൂചിപ്പിക്കുന്നതുപോലെ എളുപ്പമായിരുന്നില്ല.

കളി തുടങ്ങി പത്താം മിനുട്ടിൽ തന്നെ ആഴ്സണൽ മുന്നിലെത്തി. ടോട്ടൺഹാം പ്രതിരോധത്തിൽ വെർടോംഗൻ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൾട്ടി ഉള്ളിലെത്തിച്ച് ഒബുമയാങ്ങ് ആണ് ആതിഥേയർക്ക് ലീഡ് നൽകിയത്. എന്നാൽ കളി പിന്നീട് കൂടുതൽ മുറുകുകയാണുണ്ടായത്. കൊണ്ടും കൊടുത്തും മത്സരിച്ച ഇരുടീമുകളും എപ്പോൾ വേണമെങ്കിലും ഗോൾ വീഴുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. 30ആം മിനുട്ടിൽ ഇതിൻ്റെ ഗുണം ലഭിച്ചത് ടോട്ടൺഹാമിന്. ഡയറെടുത്ത ഫ്രീക്കിക്ക് ലെനോയെ മറികടന്ന് വലക്കുള്ളിലേക്കിറങ്ങുമ്പോൾ ഡെർബി കൂടുതൽ വാശിയുള്ളതായി. അവിടെ നിർത്താൻ ഒരുക്കമായിരുന്നില്ല ടോട്ടൺഹാം, അവർ നിരന്തരം ആക്രമിച്ചുകൊണ്ടേയിരുന്നു. ഇതിന് ഫലമുണ്ടായി, നാല് മിനുട്ടിനകം സമ്മർദത്തിന് കീഴടങ്ങി ആഴ്സണൽ നൽകിയ പെനാൾട്ടി ഹാരി കെയിൻ ഉള്ളിലേക്ക് കയറ്റിയതോടെ പിന്നിൽ നിന്ന് തിരിച്ചുവന്ന് ടോട്ടൺഹാം ലീഡെടുത്തു.

എന്നാൽ രണ്ടാം പകുതിയിൽ കളി പഠിപ്പിക്കുന്ന ആഴ്സണലിനെയാണ് കണ്ടത്. എമിറി പറഞ്ഞുകൊടുത്ത ഇടവേളയിലെ മന്ത്രം 56ആം മിനുട്ടിലും 74ആം മിനുട്ടിലും 77ആം മിനുട്ടിലും ടോട്ടൺഹാമിൻ്റെ വലയിൽ ഗോളുകളായി പതിഞ്ഞു. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ഒബുമയാങ്ങ് കപ്പിത്താനായി. 85ആം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി വെർടോംഗൻ പുറത്തുപോയതോടെ ലണ്ടൻ ചുവന്നു. ഇതോടെ പോയിൻ്റ് പട്ടികയിൽ നാലാമതെത്താനും ആഴ്സണലിന് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.