Home LookingGlass ആർഎസ്എസ് – മയക്ക് മരുന്ന് സംഘം ജീവനെടുത്ത നാടിന്റെ പ്രിയപ്പെട്ടവനെ; ശ്യാംകുമാറിനെ കുറിച്ച് ഡിവെെഎഫ്ഐ സംസ്ഥാന...

ആർഎസ്എസ് – മയക്ക് മരുന്ന് സംഘം ജീവനെടുത്ത നാടിന്റെ പ്രിയപ്പെട്ടവനെ; ശ്യാംകുമാറിനെ കുറിച്ച് ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സതീഷ് എഴുതുന്നു

129
0
SHARE

ശ്യാംകുമാർ 24 വയസ്സ് വൈക്കത്തഷ്ടമിക്ക് RSS ക്രിമിനൽ സംഘം ആസൂത്രിതമായികൊലപ്പെടുത്തിയ DYFI മേക്കര യൂണിറ്റ് കമ്മിറ്റി അംഗം. രോഗിയായ അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയും നാടിന്റെ പ്രിയപ്പെട്ടവനുമായിരുന്നു ശ്യാം.

നാട്ടിൽ ചെറുപ്പക്കാരുടെ ഇടയിൽ മയക്ക് മരുന്ന് വിൽപ്പനയുമായി കടന്ന് വന്ന RSS ക്രിമിനൽ സംഘത്തെ DYFl ടെ നേത്രത്വത്തിൽ ചെറുക്കുന്നതോടെയാണ് പകയുടെ തുടക്കം. Rss ഭീക്ഷണികൾക്ക് മുന്നിൽ പതറാതെ മയക്ക് മരുന്ന് സംഘത്തെ ജനകീയമായി ചെറുത്തതോടെ ക്രിമിനൽ സംഘത്തിന് പിൻവലിയേണ്ടിവന്നു. ഇതിന്റെ പകതീർക്കാൻ കാത്തിരുന്ന സംഘം വൈക്കത്തയും സമീപ പ്രദേശത്തെയും ചെറുപ്പക്കാർ ആകെ എത്തിചേരുന്ന വൈക്കത്തഷ്ടമി ദിനം തെരഞ്ഞെടുക്കുകയായിരുന്നു.

ഒരു സംഘം ഭക്ഷണശാലയിൽ ബോധപൂർവ്വം പ്രശ്നം സൃഷ്ടിക്കുകയും അതിന് ശേഷം മറ്റൊരിടത്ത് തമ്പടിച്ച പ്രത്യേകം പരിശീലനം നേടിയ സംഘം ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന മറ്റ് സഖാക്കളെയും ആക്രമിച്ചു.21 വയസുള്ള നന്ദുവിന് ആയുധം കൊണ്ടുള്ള മുറിവേറ്റു.

മിടുക്കനായി പഠിക്കുമായിരുന്ന ശ്യാം അച്ഛൻ ശശി നിത്യരോഗിയായതോടെ പഠനം നിർത്തി. കടുംബം പോറ്റാൻ ഇപ്പോൾ സ്വന്തമായി ഒരു ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.അമ്മ ശോഭ രോഗിയാണെങ്കിലും തലചുമടായി മത്സ്യം വിൽക്കാൻ പോകും അനുജൻ ശരത് തൊട്ടടുത്ത് അമ്പലത്തിൽ ശാന്തിക്കാരനായി പോകുന്നതിനൊപ്പം പഠനവും തുടരുന്നു.

കുടുംബത്തിന്റെ അത്താണിയും നാടിന്റെ വെളിച്ചവുമായിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവനെടുത്ത മുഴുവൻ RSS ക്രിമിനൽ സംഘത്തെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. മദ്യവും മയക്ക് മരുന്നും നൽകി ചെറുപ്പത്തെ ക്രിമിനലുകളാക്കി മാറ്റി കൂടെ നിർത്താൻ ശ്രമം നടത്തുന്ന RSS നെ ജനകീയ ശക്തിയാൽ ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.