Home MoneyMint ഇത്തവണ പൂജ ബംബർ തമിഴ്നാട് സ്വദേശിക്ക്

ഇത്തവണ പൂജ ബംബർ തമിഴ്നാട് സ്വദേശിക്ക്

109
0
SHARE

ഇക്കൊല്ലത്തെ പൂജ ബംബര്‍ ലോട്ടറിയുടെ നാലു കോടി രൂപ സമ്മാനം തേടിയെത്തിയത് തമിഴ്‌നാട് തിരുനല്‍വേലി സ്വദേശിയായ ഷണ്‍മുഖന്‍ മരിയപ്പനെയാണ്.കോട്ടയം നഗരത്തിലെ പ്രമുഖ തുണിക്കടയില്‍ മെന്‍സ് വെയര്‍ വിഭാഗത്തിലെ സൂപ്പര്‍വൈസറാണ് ഷണ്‍മുഖന്‍.VA 489017 എന്ന നമ്പറിനാണ് ഷണ്‍മുഖന് സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. 51 വയസുകാരനായ ഷണ്‍മുഖന്‍ അവിവാഹിതനാണ്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഷണ്‍മുഖന്‍റെ കുടുംബം തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ വാടകവീട്ടിലാണ്, ഒരു വീട് വയ്ക്കണം, അല്‍പം സ്ഥലം വാങ്ങണം അതാണ് ഷണ്‍മുഖന്റെ ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.