മതനിരപേക്ഷതയും സോഷ്യലിസവുമില്ലാത്ത ഭരണഘടന ,ആശംസ പങ്കുവെച്ച് ഉപരാഷ്ട്രപതി

  SHARE

  ഇന്ത്യൻ ഭരണഘടന ദിനമായ ഇന്ന് തെറ്റായ ഭരണഘടന പങ്കുവെച്ചാണ് ഉപരാഷ്ട്രപതി ആശംസ അറിയിച്ചത്. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആണ് എന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത് എന്നാൽ വെങ്കയ്യ നായിഡു പങ്ക് വെച്ച ഭരണഘടന ആമുഖത്തിൽ മതനിരപേക്ഷതയും സോഷ്യലിസവുമില്ല, ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കാണ് എന്ന് മാത്രമാണുള്ളത്. കാലങ്ങളായി ബി.ജെ.പി യും ആർ.എസ്.എസ്സും വാദിക്കുന്ന ആവശ്യമാണ് ഭരണഘടനയിൽ നിന്നും മതനിരപേക്ഷതയും, സോഷ്യലിസവും നീക്കം ചെയ്യണം എന്നത്. ഇതിനെ സൂചിപ്പിക്കുന്ന തരത്തിലാണ് ഉപരാഷ്ട്രപതിയും, മുൻ ബി.ജെ.പി അധ്യക്ഷനുമായ വെങ്കയ്യ നായിഡു. ട്വിറ്ററിലൂടെയാണ് വെങ്കയ്യ നായിഡു ആശംസ പങ്ക് വെച്ചത്. . 40 കൊല്ലം മുൻപ് നാല്‍പ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്തിയത്. 1977 ജനുവരി മൂന്നുമുതല്‍ ഈ ഭരണഘടനയാണ് നിലവില്‍. അത് അവഗണിച്ചാണ് ഉപരാഷ്ട്രപതിയുടെ ആശംസ.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.