Home KeralaFocus വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഹനാൻ

വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഹനാൻ

99
0
SHARE

കൊച്ചി മാരിയറ്റ് ഹോട്ടലിൽ ഹുക്ക വലിക്കുന്ന ഹനാന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ”കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന്‍ വാഴ്‌ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ഹനാൻ. ഇതുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

‘ചില സിനിമാ ചര്‍ച്ചകള്‍ക്കായി മാരിയറ്റില്‍ പോയിരുന്നു. അവിടെ ആളുകളിരുന്ന് ഹുക്ക വലിക്കുന്നത് കണ്ടപ്പോള്‍ അവിടത്തെ സ്റ്റാഫിനോട് ഇതെന്താണെന്ന് ചോദിച്ചു. അറബികള്‍ റിഫ്രഷ്‌മെന്റിനും മറ്റുമായി സാധാരണ ഉപയോഗിക്കാറുള്ളതാണ് ഇതെന്നും നിക്കോട്ടിന്‍ ഉള്‍പ്പെടെയുള്ള ലഹരി കലര്‍ന്നതൊന്നും ഇതിലില്ലെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ തോന്നിയ ഒരു കൗതുകം കൊണ്ടാണ് ഹുക്ക വലിച്ചത്. ധാരാളം മലയാളികളും അവിടെ ഉണ്ടായിരുന്നു. എന്നാല്‍, ചിലര്‍ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.ഞാന്‍ സ്വന്തമായി അധ്വാനിച്ചാണ് ജീവിക്കുന്നത്. ആരുടെയും സഹതാപത്തിനു വേണ്ടിയോ സഹായത്തിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും, മീന്‍ വില്‍ക്കുന്നവരും പാവപ്പെട്ടവരുമൊന്നും വലിയ ഹോട്ടലുകളിലൊന്നും പോകരുത് നല്ല വസ്ത്രം ധരിക്കരുത് എന്നൊക്കെ കരുതുന്നവരാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലേ അവര്‍ക്ക് സന്തോഷമാകൂ. മീന്‍ വില്‍പനയൊക്കെ മോശം ജോലിയായാണ് അവര്‍ കരുതുന്നത്. എന്നാല്‍, ഏത് തൊഴിലിനും മഹത്വമുണ്ട്. അതുകൊണ്ടാണ് കേരള ജനതയുടെ വലിയ പിന്തുണ എനിക്ക് ലഭിച്ചത്. ഞാന്‍ മാത്രമല്ല, പഠനത്തോടൊപ്പം ജോലിയുമായി മുന്നോട്ടുപോകുന്ന ഒരുപാട് വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. അവരെ പോലെ തന്നെയാണ് ഞാനും. ഒരു പ്രത്യേകതയുള്ളത്, എനിക്കെതിരെ തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നതുമാത്രമാണ്-ഹനാന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.