യുപി യില്‍ വീണ്ടും പൊലീസ് ഭീകരത; യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലികൊന്നു

    SHARE

     

    സംഭവവുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.മോഷണ കുറ്റം ആരോപിച്ച് പിടിച്ചുകൊണ്ടു പോയ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് സ്‌റ്റേഷനിലെ എല്ലാ പൊലീസുകാര്‍ക്കെതിരെയും കൊലപാതക കുറ്റത്തിന് കേസ് ചുമത്തി. ആഗ്രയിലെ സികന്ദര സ്‌റ്റേഷനിലാണ് സംഭവം. തന്റെ ആഭരണം മോഷ്ടിച്ചെന്ന അയല്‍ക്കാരന്റെ പരാതിയിലാണ് മനോവകല്യമുള്ള രാജു ഗുപ്ത എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്ന രാജുവിനെ, സ്വന്തം അമ്മക്ക് മുന്നിലിട്ട് പൊലീസുകാര്‍ മര്‍ദ്ധിച്ച് കൊലപ്പെടുത്തുകയായിരുന്നു.

     

    കഴിഞ്ഞ ബുധനാഴ്ചയാണ് ആഭരണങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് രാജുവിനെതിരെ അയല്‍വാസിയായ അന്‍ശുല്‍ പ്രതാപ് സിങ് പൊലീസില്‍ പരാതി നല്‍കിയത്. മനോവക്യല്യമുള്ള മകനെ പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്ന് അമ്മയായ റീനു ലത പറഞ്ഞു. ലോകപ്പില്‍ തന്റെ മുന്നിലിട്ടാണ് പൊലീസ് മകനെ തല്ലി കൊലപ്പെടുത്തിയതെന്നും, താന്‍ കരഞ്ഞ് കാലു പിടിച്ചിട്ടും ആരും ചെവികൊണ്ടില്ലെന്നും അവര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പൊലീസിന് കൈമാറും മുമ്പ് രാജുവിനെ ലാത്തി വെച്ച് മര്‍ദ്ദിച്ച അയല്‍വാസകളായ അന്‍ശുല്‍ സിങ്, വിവേക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.