ശബരിമല ദർശനത്തിന് സുരക്ഷ തേടി യുവതികൾ കോടതിയിൽ

  SHARE

  നാല് യുവതികളാണ് ദര്ശനത്തിനിന് സുരക്ഷ തേടി കോടതിയിൽ ഹർജി നൽകിയത്. ശബരിമലയിൽ പോകാൻ തയ്യാറാവുന്ന യുവതികള്‍ക്ക് സംരക്ഷണം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി. പോകാൻ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് യുവതികള്‍ കോടതിയില്‍ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരാണ് ഇതിന് ഉത്തരവാദികളെന്നും ഹർജിക്കാർ ആരോപിക്കുന്നു. ശബരിമല തന്ത്രിയെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്. വൃതമെടുത്തും മാലയിട്ടും തയ്യാറെടുത്തിരിക്കുകയാണ് തങ്ങളെന്നും, സുപ്രീം കോടതി വിധി ഉണ്ടായിട്ടും സ്ത്രീകൾക്ക് ശബരിമലയിൽ എത്താൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ വിശദമാക്കി. സ്ത്രീകള്‍ക്ക് മാത്രമായി ചില ദിവസങ്ങളിൽ ദർശനത്തിന് അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.