ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ അയവ്.

  SHARE

  ശബരിമലയിൽ പോലീസിന്റെ ചില നിയന്ത്രണങ്ങൾക്ക് അയവ് വരുത്തി. വർധിക്കുന്ന ഭക്ത ജനത്തിരക്ക് കണക്കിലെടുത്തതാണ് പുതിയ തീരുമാനം. നിയന്ത്രണങ്ങളിൽ ചില വിട്ടുവീഴ്ചകൾ നടത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. സംഘര്ഷങ്ങള് കണക്കിലെടുത്താണ് പൊളി ഈ മണ്ഡലകാലത്ത് ചില അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. സന്നിധാനത്ത് വലിയ നടപ്പന്തലില്‍ വിരിവയ്ക്കാനും വിശ്രമിക്കാനും അനുമതി. ഉറങ്ങാന്‍ അനുമതിയില്ല . തിരുമുറ്റം, വടക്കേനട എന്നിവിടങ്ങളിലെ നിയന്ത്രണം തുടരും . മാളികപ്പുറം നടപ്പന്തലിലും മാളികപ്പുറം ക്ഷേത്രത്തിന് താഴെയും വിരിവയ്ക്കാം . പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിന് രാവിലെ 11.30നും 1നും ഇടയ്ക്കുള്ള വിലക്ക് പിന്‍വലിച്ചു . രാ​ത്രി​ ​ഒ​ന്‍​പ​ത്​ ​മു​ത​ല്‍​ ​പു​ല​ര്‍​ച്ചെ​ ​ര​ണ്ട് ​വ​രെ​ ​അ​യ്യ​പ്പ​ന്‍​മാ​രെ​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​ക​ട​ത്തി​വി​ടി​ല്ല . പമ്പയിലെ ​ ​ആ​ഞ്ജ​നേ​യ​ ​ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍​ ​വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള​ ​വി​ല​ക്ക് ​പി​ന്‍​വ​ലി​ച്ചു . കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പകല്‍ 10നും 12നും ഇടയില്‍ നിലയ്ക്കലിലേക്ക് പോകാനുള്ള നിയന്ത്രണം മാറ്റി . രാത്രി 10നും 12നും ഇടയിലുള്ള സര്‍വീസ് നിയന്ത്രണം തുടരും എന്നിങ്ങനെയാണ് നിയന്ത്രണങ്ങൾ പരിഷ്കരിച്ചത്. അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നോട്ടീസ് നൽകുന്നത് ഉൾപ്പടെയുള്ള രീതികൾ തുടരും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.