ശബരിമല തീർത്ഥാടനത്തെ കുറിച്ച് തെറ്റിധാരണ പടർത്തുന്ന കാര്യങ്ങളാണ് ബിജെപി ദേശിയ അദ്ധ്യക്ഷൻ അമിത് ഷാ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന്. ശബരിമലയിൽ യാഥാർത്ഥ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ലെന്ന് ദർശനത്തിനെത്തുന്ന ഭക്തർ തന്നെ വ്യക്തമാക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. സ്ത്രീകൾക്കും കുട്ടികൾ ശബരിമലയിൽ യാതൊരു പ്രശ്നവുമില്ല.
ശബരിമല തീര്‍ഥാടനം സുഗമമാണെന്ന് ഭക്തര്‍
ഇതാണ് വാസ്തവം; വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത് ശബരിമല തീര്‍ഥാടനം സുഗമമാണെന്ന് ദര്‍ശനം നടത്തിയ ഭക്തര്‍ അഭിപ്രായപ്പെടുന്നു. ഇവിടെ ശാന്തമായിട്ടുള്ള തിരക്കാണുള്ളത്. സ്വാമിയെ നന്നായി ദര്‍ശിക്കാനായെന്നും .പറയുന്ന അത്രയും പ്രശ്നങ്ങളില്ലെന്നുമാണ് അനുഭവസ്ഥർ പറയുന്നത്.. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾ എന്നുള്ളത് വ്യാജപ്രചാരണം മാത്രമാണ്. ഭക്തരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കുക.
Posted by Kerala Police on Wednesday, 21 November 2018
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
തീർത്ഥാടകർക്ക് മുൻഗണന നൽകിയാണ് ശബരിമലയിൽ ഓരോ ഓരുക്കങ്ങളും നടത്തിയിരിക്കുന്നതെന്ന് ഭക്തരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. ശബരിമലയിൽ പ്രശ്നങ്ങളാണെന്ന് പ്രചരിപ്പിക്കുന്നത് ഭക്തരല്ല. ഇത് ചെയ്യുന്നത് സംഘപരിവാർ പ്രവർത്തകരാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും. ഇതിൽ സംസ്ഥാന ഗവൺമെന്റിനോ കേന്ദ്ര ഗവൺമെന്റിനോ പ്രത്യേകിച്ചൊന്നും ചെയ്യാന്നില്ലെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയാണ് അമിത് ഷായിക്കുള്ള മറുപടി.
ശബരിമല തീർത്ഥാടകർക്ക് യാതൊരു പ്രശ്നവുമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ശബരിമലയിൽ നടത്തിയ തയ്യാറെടുപ്പുകൾ സംബന്ധിച്ച് തീർത്ഥാടകർ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അമിത് ഷായുടെ ട്വീറ്റ് ജനങ്ങളിൽ തെറ്റിധാരണ പടർത്താൻ ലക്ഷ്യവച്ചാണ് ഉണ്ടായിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.